സിംല: ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി സുഖ്വീന്ദര് സിങ് സുഖു സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്ന് കരുതപ്പെട്ടിരുന്ന മറ്റൊരു നേതാവ് മുകേഷ് സിങ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വന്ത് അരിയെക്കര് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ചടങ്ങില്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാന് മുഖ്യന്ത്രി അശോക് ഗെഹ്ലോട്ട്, സച്ചിൻ പൈലറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്നലെ ചേര്‍ന്ന ഹിമാചല്‍ കോണ്‍ഗ്രസ് പാര്‍ലമെണ്ടറി പാര്‍ട്ടി യോഗത്തിലാണ് സുഖ്വീന്ദര് സിങ്ങിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭയും ചടങ്ങില്‍ സംബന്ധിച്ചു.