അയ്മനം സിദ്ധാര്‍ത്ഥന്മാരായി ക്യാമറാ ആംഗിളിനനുസരിച്ച് കഴുത്ത് തിരിക്കുന്ന പ്രവണത അവസാനിപ്പിക്കണം; സ്വയം വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്‌

കണ്ണൂര്‍: പാര്‍ട്ടി പരിപാടികളില്‍ ഉണ്ടാവുന്ന അച്ചടക്കരാഹിത്യത്തില്‍ സ്വയം വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. സംഘടന നടത്തിയ പോരാട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും സംഘടനാവിഷയത്തില്‍ നിലനില്‍ക്കുന്ന ഉദാസീനതയില്‍നിന്ന് മോചനമുണ്ടാവാതെ അതിജീവനം സാധ്യമല്ലെന്നും അപൂര്‍ണമായ സംഘടനാ ഘടനയാണ് ഏറ്റവും വലിയ ഭീഷണിയെന്നും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. പരിപാടികളിലുണ്ടാവുന്ന അച്ചടക്കരാഹിത്യവും ഫോട്ടോ മാനിയയും പ്രസ്ഥാനത്തെ പൊതുസമൂഹത്തില്‍ അപഹാസ്യമാക്കുന്നുവെന്നും പ്രമേയം വിലയിരുത്തി.

'അയ്മനം സിദ്ധാര്‍ത്ഥന്മാരായി ജാഥകളില്‍ ക്യാമറാ ആംഗിളിനനുസരിച്ച് കഴുത്ത് തിരിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ മനസുണ്ടാവണം. പാര്‍ട്ടി വേദികളിലെ മുന്‍നിര കസേരകളി അത്യന്തം ലജ്ജാകരമാണ്. വാര്‍ത്തകളില്‍ ഇടംനേടാനായി സംഘടന അറിയാതെ നടത്തുന്ന ഒറ്റയാള്‍ സമരങ്ങളും പരിപാടികളും വണ്‍മാന്‍ ഷോകളും അനുവദിക്കാനാവില്ല. മാധ്യമങ്ങള്‍ക്കുമുന്നില്‍ സംസാരിക്കുന്ന നേതാക്കളുടെ പിന്നില്‍ ഫ്രെയിമില്‍ ഇടംപിടിക്കാന്‍ നടത്തുന്ന ചെയ്തികള്‍ സംഘടനയെ അപഹാസ്യമാക്കുന്നു'- യൂത്ത് കോണ്‍ഗ്രസ് പ്രമേയം വിലയിരുത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരിപാടികളുടെ ഉദ്ഘാടന പട്ടങ്ങള്‍ നേടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കുന്ന അതിരുവിട്ട ആവേശം യുവതലമുറയ്ക്ക് നേതാക്കളില്ലാത്ത സാഹചര്യം സൃഷ്ടിക്കുകയാണെന്നും പാര്‍ട്ടി പരിപാടികളില്‍ അഥിതികളെയും ഉദ്ഘാടകരെയും തീരുമാനിക്കാന്‍ റൊട്ടേഷന്‍ സംവിധാനം കൊണ്ടുവരണമെന്നും പ്രമേയത്തില്‍ പറുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More