പേപ്പട്ടി ശല്യം; തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജ് അടച്ചു

തിരുവനന്തപുരം: പേപ്പട്ടി ശല്യം മൂലം ശ്രീകാര്യത്തെ എഞ്ചിനീയറിംഗ് കോളേജ് അടച്ചു.  ഇന്ന് (ഡിസംബര്‍ 12-തിങ്കളാഴ്ച്ച) ഒരുദിവസത്തേക്കാണ് കോളേജ് അടച്ചിട്ടത്. കഴിഞ്ഞ ദിവസം ക്യാമ്പസിനകത്തേക്ക് കയറിയ പേപ്പട്ടി അകത്തുളള നിരവധി തെരുവുനായ്ക്കളെ കടിച്ചിരുന്നു. ഇതോടെയാണ് കോളേജ് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളുടെയും കോളേജ് ജീവനക്കാരുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചതെന്നും നേരത്തെ തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കോളേജ് അധികൃതര്‍ അറിയിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതുവരെ കോളേജിനകത്തുളള നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിരുന്നെന്ന് പീപ്പിള്‍ ഫോര്‍ അനിമല്‍സ് സംഘടനയുടെ പ്രവര്‍ത്തകര്‍ പറഞ്ഞു. കാമ്പസിനകത്തുളള തെരുവുനായ്ക്കളെ പിടിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ നായ്ക്കളെ പിടികൂടി സുരക്ഷിത ക്യാംപിലേക്ക് മാറ്റാനാണ് തീരുമാനം. അയ്യായിരത്തി അഞ്ഞൂറിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാംപസില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More