കൗമാരപ്രായത്തിലുളള കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചാല്‍ സംസ്‌കാരം എന്താവും- അബ്ദുറഹിമാന്‍ രണ്ടത്താണി

കണ്ണൂര്‍: വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്‌കാരത്തിനെതിരെ വിവാദ പ്രസ്താവനയുമായി മുസ്ലീം ലീഗ് നേതാവ് അബ്ദുറഹിമാന്‍ രണ്ടത്താണി. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്നാണ് അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞത്. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചാല്‍ നാടിന്റെ സംസ്‌കാരം എന്താവുമെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരില്‍ യുഡിഎഫ് സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ആദ്യം പറഞ്ഞത് ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ചിരുത്തണം എന്നാണ്. പെണ്‍കുട്ടികള്‍ കേരളത്തില്‍ വളരെ പിന്നിലല്ലേ? കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികളേയുളളു. വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അവര്‍ വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ചിരുത്തിയിട്ടല്ല. കൗമാരപ്രായത്തില്‍ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ചിരുത്തിയാല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകുമത്രേ. എന്നിട്ടോ, പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയും. അതല്ലേ ഹരം. കൗമാരപ്രായത്തിലേക്കെത്താത്ത കുട്ടികളെ ഒരുമിച്ചിരുത്തിയിട്ട് ഇത് ക്ലാസെടുത്തുകൊടുത്താല്‍ എങ്ങനെയുണ്ടാകും? എന്താകും ആ നാടിന്റെ സംസ്‌കാരം?'-എന്നാണ് അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഇവര്‍ക്കാവശ്യമെന്താണ്? ധാര്‍മ്മികമായ കാഴ്ച്ചപ്പാടുളള, വിശ്വാസപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടരുത്. സ്ത്രീക്കും പുരുഷനും ഒരുപോലെ നീതികൊടുക്കാന്‍ ഭരണഘടന പറഞ്ഞിട്ടുണ്ടല്ലോ? സമത്വമുണ്ട്. അതുമാത്രമല്ല ഓരോ വ്യക്തിയുടെയും മതപരമായ വിശ്വാസം സംരക്ഷിക്കാന്‍ കൂടി ഭരണഘടന പറഞ്ഞിട്ടുണ്ട്'- എന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. പ്രസംഗം വിവാദമായതോടെ, വികലമായ രീതിയിലേക്ക് പാഠ്യപദ്ധതി പരിഷ്‌കാരം കൊണ്ടുപോകുന്നതിനെയാണ് എതിര്‍ത്തതെന്ന് പറഞ്ഞ് അദ്ദേഹം തന്റെ പ്രസംഗത്തെ ന്യായീകരിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More