അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ പരാമര്‍ശം വികലവും അപഹാസ്യവും- വനിതാ കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് അബ്ദുറഹിമാന്‍ രണ്ടത്താണി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി രംഗത്ത്. അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ പരാമര്‍ശം അങ്ങേയറ്റം അപഹാസ്യവും വികലവുമാണെന്ന് സതീദേവി പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് താന്‍ പറഞ്ഞപ്പോള്‍ വന്ന കമന്റ് വനിതാ കമ്മീഷന്‍ ഓഫീസിനടുത്ത് ലേബര്‍ വാര്‍ഡ് തുറക്കണം എന്നായിരുന്നുവെന്നും ഇത്തരം വിഷയങ്ങളെ വികലമായി നോക്കിക്കാണുന്ന പ്രവണതയാണ് സാക്ഷര സുന്ദരവും സാംസ്‌കാരിക പ്രബുദ്ധതവുമെന്ന് നാം അഭിമാനിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കുളളതെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു. 

'പാഠ്യപദ്ധതി പരിഷ്‌കരണം, കുട്ടികളുടെ യൂണീഫോം ഏകീകരിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതിനിടയ്ക്കാണ് ഒരു വിദ്വാന്‍ പറഞ്ഞത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ പിന്നെ സ്വയംഭോഗത്തെക്കുറിച്ചുളള ക്ലാസുകളാണ് നടക്കുക എന്ന്. കുട്ടികള്‍ ഒരുപോലുളള യൂണീഫോമിടുന്നതിനെക്കുറിച്ച് വിദ്യാസമ്പന്നനായ രാഷ്ട്രീയനേതാക്കന്മാരുടെ പ്രതികരണം മുഖ്യമന്ത്രി പാവാട ധരിച്ചുകഴിഞ്ഞാല്‍ ലിംഗസമത്വമാകുമോ എന്നാണ്. വളരെ അപഹാസ്യവും വികലവുമായ രൂപത്തില്‍ ഇത്തരം കാര്യങ്ങളെ നോക്കിക്കാണുന്ന പ്രവണതയാണ് സാക്ഷര സുന്ദരവും സാംസ്‌കാരിക പ്രബുദ്ധവുമെന്ന് നാം അഭിമാനിക്കുന്ന കേരളത്തിലുളളത്'- പി സതീദേവി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണ് എന്നാണ് അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞത്. കണ്ണൂരില്‍ യുഡിഎഫ് സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ചില്‍ സംസാരിക്കവേയായിരുന്നു രണ്ടത്താണിയുടെ വിവാദ പരാമര്‍ശം. കൗാമരപ്രായത്തിലുളള കുട്ടികളെ ഒരുമിച്ചിരുത്തി ക്ലാസെടുത്താല്‍ നാടിന്റെ സംസ്‌കാരം എന്താകുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. പ്രസംഗം വിവാദമായതോടെ വികലമായ രീതിയിലേക്ക് പാഠ്യപദ്ധതി പരിഷ്‌കാരം കൊണ്ടുപോകുന്നതിനെയാണ് എതിര്‍ത്തതെന്ന് പറഞ്ഞ് അബ്ദുറഹിമാന്‍ രണ്ടത്താണി തന്റെ പ്രസംഗത്തെ ന്യായീകരിക്കുകയും ചെയ്തിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More