മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്ന് ഇന്ന്; ഗവര്‍ണര്‍ക്ക്‌ ക്ഷണമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്ന് ഇന്ന് നടക്കും. മസ്ക്കറ്റ് ഹോട്ടലില്‍വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിലേക്ക് മതമേലധ്യക്ഷന്‍മാരെയും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിട്ടില്ല. രാജ് ഭവനില്‍ നടന്ന ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവര്‍ണര്‍ ക്ഷണിച്ചെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല. ഗവർണറുടെ വിരുന്നിൽ പങ്കെടുക്കാതിരുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്‌.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പരസ്യ പോര് നടക്കവേയാണ് വിരുന്ന് നടക്കുന്നത്. അതേസമയം, സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനായി ഗവർണർ ഇന്ന് കോഴിക്കോട് എത്തും. രാവിലെ 10 മണിയോടെ കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തുന്ന ഗവർണർ വൈകിട്ട് 4 മണിക്ക് കോട്ടുളി ഹോം ഓഫ് ലൗവിലെ പരിപാടിയിലാണ് പങ്കെടുക്കുക. അടുത്തിടെ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബിൽ നിയമസഭ പാസാക്കിയിരുന്നു. സർവകലാശാകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ​ഗവർണറെ നീക്കാനുള്ള സർവകലാശാല നിയമഭേദ​ഗതി ബിൽ ആണ് സഭ പാസാക്കിയത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More