'ഇന്ത്യ ആരുടെയും പിതാവിന്റെ വകയല്ല'; പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞ ബിജെപി നേതാവിന് ആര്‍ജെഡി നേതാവിന്റെ മറുപടി

ഡല്‍ഹി: തന്നോട് കുടുംബസമേതം പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞ ബിജെപി നേതാവിന് ചുട്ട മറുപടിയുമായി ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മന്ത്രിയുമായ അബ്ദുള്‍ ബാരി സിദ്ദിഖി. 'ഇന്ത്യ ആരുടെയും പിതാവിന്റെ വകയല്ല' എന്നാണ് അബ്ദുള്‍ ബാരി സിദ്ദിഖി പറഞ്ഞത്. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരല്ലെന്നും താന്‍ മക്കളോട് വിദേശത്ത് ജോലി നേടാന്‍ പറഞ്ഞിട്ടുണ്ടെന്നും ഒരു പരിപാടിക്കിടെ അബ്ദുള്‍ ബാരി പറഞ്ഞതാണ് വിവാദങ്ങളുടെ തുടക്കം. 'എന്റെ മകന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് പഠിക്കുന്നത്. മകള്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. ഞാന്‍ അവരോട് അവിടെതന്നെ ജോലി ചെയ്യാനും കഴിയുമെങ്കില്‍ പൗരത്വം നേടാനും പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ സാഹചര്യത്തില്‍ അവര്‍ക്ക് ജീവിക്കാനാവുമോ എന്ന് എനിക്കറിയില്ല. ഒരാള്‍ക്ക് തന്റെ മക്കളോട് മാതൃരാജ്യംവിടാന്‍ പറയേണ്ടിവരുന്ന അവസ്ഥ വേദനാജനകമാണ്. എന്നാല്‍ രാജ്യത്ത് അത്തരമൊരു സാഹചര്യം വന്നിരിക്കുകയാണ്'-എന്നാണ് അബ്ദുള്‍ ബാരി സിദ്ദിഖി പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അദ്ദേഹത്തിന്റെ പരാമര്‍ശത്തെ ബിജെപി നേതാക്കള്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അബ്ദുള്‍ ബാരി സിദ്ദിഖി ദേശവിരുദ്ധനാണെന്നും രാജ്യത്തെ പൗരന്മാരുടെ വികാരം വ്രണപ്പെടുത്തിയതിന് മാപ്പുപറയണമെന്നും ബിജെപി നേതാവ് നിഖില്‍ ആനന്ദ് പറഞ്ഞു. ' സിദ്ദിഖിക്ക് ഇന്ത്യയില്‍ ജീവിക്കുക എന്നത് ബുദ്ധിമുട്ടായി തോന്നുന്നുവെങ്കില്‍ ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും പദവികളും ഉപേക്ഷിച്ച് കുടുംബത്തോടെ പാക്കിസ്ഥാനിലേക്ക് പോകണം. മദ്‌റസാ സംസ്‌കാരത്തില്‍നിന്ന് പുറത്തുവരാന്‍ ഇക്കൂട്ടര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇവര്‍ മതേതരത്വത്തിന്റെയും ലിബറലിസത്തിന്റെയും മറവില്‍ ദേശവിരുദ്ധതയും മതപരമായ അജണ്ടകളും പ്രചരിപ്പിക്കുകയാണ്'-എന്നാണ് നിഖില്‍ ആനന്ദ് പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More