പല്ല് ഉന്തിയത് അയോഗ്യത ; ആദിവാസി യുവാവിന് ജോലി നിഷേധിച്ച് പി എസ്‌ സി

പാലക്കാട്: പല്ല് ഉന്തിയതിന്റെ പേരില്‍ ആദിവാസി യുവാവിന് ജോലി നിഷേധിച്ച് പി എസ്‌ സി. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ആനവായ് ഊരിലുളള മുത്തു എന്ന യുവാവിനാണ് പല്ല് ഉന്തിയതിന്റെ പേരില്‍ പി എസ് സി ജോലി നിഷേധിച്ചത്. വനംവകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിന് അഭിമുഖം വരെ എത്തിയതിനുശേഷമാണ് പല്ലിന്റെ പേരില്‍ ജോലി നഷ്ടമായത് എന്നാണ് മുത്തു പറയുന്നത്. ചെറുപ്രായത്തിലുണ്ടായ വീഴ്ച്ചയെത്തുടര്‍ന്നാണ് പല്ലിന് തകരാറുണ്ടായതെന്നും പണമില്ലാത്തതിനാലാണ് ചികിത്സിച്ച് നേരെയാക്കാന്‍ സാധിക്കാതിരുന്നതെന്നും മുത്തു പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബീറ്റ് ഫോറസ്റ്റ് ഓഫീസറെ നിയമിക്കാനുളള പി എസ് സിയുടെ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും പാസായാണ് മുത്തു അഭിമുഖത്തിന് പോയത്. അതിനുമുന്‍പ് ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടര്‍ ഉന്തിയ പല്ലുണ്ടെന്ന് പ്രത്യേകം രേഖപ്പെടുത്തുകയായിരുന്നു. അതേസമയം, ചില  പ്രത്യേക തസ്തികകളിലേക്കുളള യോഗ്യതകളും അയോഗ്യതകളും സ്‌പെഷ്യല്‍ റൂളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പിഎസ് സി അധികൃതര്‍ പറയുന്നു. ഉന്തിയ പല്ലും കോമ്പല്ലുമെല്ലാം അയോഗ്യതയ്ക്കുളള ഘടകങ്ങളാണെന്നും അധികൃതര്‍ പറയുന്നു. സംഭവത്തില്‍ പി എസ് എസിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More