തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് എം ജി രാധാകൃഷ്ണന് ഏഷ്യനെറ്റ് ന്യൂസില്‍ നിന്നും രാജിവെച്ചു. കരാര്‍ അവസാനിച്ചുവെന്നും പുതുക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് രാജിവെക്കുന്നതെന്നും എം ജി രാധാകൃഷ്ണന് പറഞ്ഞു. ചാനല്‍ മാനേജ്മെന്റുമായി അഭിപ്രായ വ്യത്യാസ മില്ലെന്നും സ്വന്തം താത്പര്യപ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ മറ്റ് ചാനലുകളിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഓണ്‍ലൈന്‍ ന്യൂസ് ചാനലായ ദ ഫോര്‍ത്തിനോട് എം ജി രാധാകൃഷ്ണന് പറഞ്ഞു.
ഏഴ് വര്‍ഷമായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ തലപ്പത്ത് എം.ജി രാധാകൃഷ്ണനായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്കിന്റെ എഡിറ്റോറിയല്‍ അഡ്വൈസര്‍ സ്ഥാനമായിരുന്നു എം ജി രാധാകൃഷ്ണന് നിര്‍വ്വഹിച്ചിരുന്നത്. നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്ററായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്ത്യാടുഡേ വിട്ടാണ് എം.ജി രാധാകൃഷ്ണന് 2014 ജൂലൈയില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്ററായി ജോയിന്‍ ചെയ്യുന്നത്. ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയായതിന് പിന്നാലെയാണ് ചാനല്‍ തലപ്പത്ത് അഴിച്ചുപണി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മാതൃഭൂമി പത്രാധിപരായിരുന്ന മനോജ് കെ ദാസിനെയാണ് ഗ്രൂപ്പ് മാനേജിങ് എഡിറ്ററായി നിയമിച്ചിരിക്കുന്നത്.