ബഷീര്‍ പരിഭാഷയിലൂടെ മലയാളത്തിന് പ്രിയനായിത്തീര്‍ത്ത ആര്‍ ഇ ആഷര്‍ അന്തരിച്ചു

ലണ്ടന്‍: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കൃതികള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതിലൂടെ കേരളത്തിന് സുപരിചിതനായിത്തീര്‍ന്ന റൊണാള്‍ഡ് ഇ ആഷര്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. മലയാളം, തമിഴ് ഭാഷകളുടെ ലോക അംബാസിഡര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള പ്രൊഫ. ആര്‍ ഇ ആഷര്‍ ലോക പ്രശസ്തനായ ഭാഷാ ശാസ്ത്രജ്ഞനും ബഹുഭാഷാ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമാണ്. 

ബഷീറിന്‍റെ 'ബാല്യകാലസഖി', 'പാത്തുമ്മായുടെ ആട്', 'ന്‍റുപ്പൂപ്പാക്ക് ഒരാനണ്ടാര്‍ന്ന്' എന്നീ പ്രശസ്ത കൃതികളും തകഴി ശിവശങ്കര പിള്ളയുടെ 'തോട്ടിയുടെ മകന്‍', മുട്ടത്തുവര്‍ക്കിയുടെ 'ഈവിള്‍ സ്പിരിറ്റ്', കെ പി രാമനുണ്ണിയുടെ 'സൂഫി പറഞ്ഞ കഥ'  തുടങ്ങിയ നോവലുകളും അദ്ദേഹം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി. കേരളാ സാഹിത്യ അക്കാദമി 1983- ല്‍ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. തകഴിയുടെ ജ്ഞാനപീഠം കയറിയ നോവലായ  'കയര്‍' ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്താനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് ആര്‍ ഇ ആഷര്‍ വിടപറയുന്നത്. 

1926 ജൂലായ്‌ 23 ന് ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാംഷെയറില്‍ ജനിച്ച ആര്‍ ഇ ആഷര്‍ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ പഠനത്തിനുശേഷം ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ഓറിയന്‍റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ അധ്യാപകനായിരുന്നു. 29- ാം വയസ്സില്‍  പ്രൊഫസറും ഭാഷാ പണ്ഡിതനുമായിരുന്ന ജോണ് റുപേര്‍ട്ട് ഫിര്‍ത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആഷര്‍ തമിഴ്നാട്ടിലെത്തുന്നത്. തമിഴ് ഭാഷാ പഠനവുമായി ബന്ധപ്പെട്ട ഈ വരവാണ് ആഷറിനെ തെക്കേ ഇന്ത്യയില്‍ ആകെ പ്രശസ്തനായ ഭാഷാ ശാസ്ത്രകാരനാക്കിയത്. തമിഴിലും മലയാളത്തിലും എണ്ണപ്പെട്ട വ്യാകരണ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അദ്ദേഹം. 1982-ല്‍ പ്രസിദ്ധീകരിച്ച തമിഴ് വ്യാകരണം 1997- ല്‍ പുറത്തുവന്ന മലയാള വ്യാകരണം എന്നിവ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന് ശേഷം ദ്രാവിഡ ഭാഷകളില്‍ നിസ്തുല സംഭാവന നല്‍കിയ യൂറോപ്യന്‍ എന്ന അംഗീകാരം അദ്ദേഹത്തിന് നേടിക്കൊടുത്തു.   

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഫെല്ലോ ആയിരുന്ന പ്രൊഫ. ആഷര്‍ ഭാഷാ ഗവേഷണത്തിന് മാത്രമായി വര്‍ഷങ്ങളോളം ഇന്തയില്‍ ചെലവഴിച്ചിട്ടുണ്ട്. എഡ്വിന്‍ബറോ യൂണിവേഴ്സിറ്റി, മിഷിഗണ്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും പഠിപ്പിച്ചിട്ടുണ്ട്. കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസാറായിരുന്നു. 'എന്‍സൈക്ലോപീഡിയ  ഓഫ് ലാംഗ്വേജസ് ആന്‍ഡ്‌ ലിംഗ്വിസ്റ്റിക്സ്' പ്രധാന കൃതിയാണ്.  

Contact the author

Web desk

Recent Posts

Web Desk 7 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More