കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് ഇടപെടാറില്ല- പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വം അവരുടെ ആഭ്യന്തരകാര്യമാണെന്നും ലീഗ് അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയായിരുന്നപ്പോഴും രണ്ടാമത്തെ കക്ഷിയായിട്ടും ലീഗ് അവരുടെ വിഷയങ്ങളില്‍ ഇടപെട്ടിരുന്നില്ല. അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് മാധ്യമങ്ങളാണ്. ലീഗിനെ ശശി തരൂരുമായി ബന്ധപ്പെടുത്തി നടത്തുന്ന ചര്‍ച്ചകള്‍ അനാവശ്യമാണ്'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ശശി തരൂര്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും തരൂരിന്റെ സന്ദര്‍ശനങ്ങളെ രാഷ്ട്രീയപ്രാധാന്യത്തോടെ കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മുഖ്യമന്ത്രിയാകാന്‍ തനിക്ക് ധൃതിയില്ലെന്നും എന്തിനും തയാറാണെന്നും ശശി തരൂര്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കളെയും സമുദായ നേതാക്കളെയും മാത്രമല്ല, എന്‍ജിഒകളെയും അസോസിയേഷന്‍ ഭാരവാഹികളെയുമടക്കം താന്‍ സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത് രാഷ്ട്രീയ-സമുദായ നേതാക്കളെ കാണുന്നത് മാത്രമാണെന്ന് തരൂര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കേരളത്തെ കര്‍മ്മഭൂമിയായി കാണുന്നു. ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ എല്ലാ നേതാക്കളെയും കാണേണ്ടിവരും. എംപി എന്ന നിലയില്‍ എല്ലാവരെയും കാണുക എന്നത് എന്റെ താല്‍പ്പര്യം കൂടിയാണ്. മുഖ്യമന്ത്രിയാകാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. 2026-വരെ അതിനായി കാത്തിരിക്കേണ്ടിവരും. ഇപ്പോഴുളള മുഖ്യമന്ത്രിക്ക് നല്ല ഭൂരിപക്ഷമുണ്ട്. ഇനിയും മൂന്നേകാല്‍ വര്‍ഷമുണ്ട് തെരഞ്ഞെടുപ്പിന്. അതിനുമുന്‍പ് 2024-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. പാര്‍ട്ടിയും ജനങ്ങളുമാണ് കാര്യങ്ങള്‍ തീരുമാനിക്കുക. ഞാന്‍ എന്തിനും തയാറാണ്'- തരൂര്‍ കൂട്ടിച്ചേര്‍ത്തു.  

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More