ധോണിയുടെയും കോഹ്ലിയുടെയും മക്കള്‍ക്കെതിരെ അശ്ലീല പരാമര്‍ശം; കേസെടുത്ത് ഡല്‍ഹി പോലീസ്

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ എം എസ് ധോണിയുടെയും വീരാട് കോഹ്ലിയുടെയും മക്കള്‍ക്കെതിരെയുള്ള അശ്ലീല പരാമര്‍ശത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു. സാമൂഹിക മാധ്യമങ്ങളില്‍ ലൈംഗീകച്ചുവയുള്ള പരാമര്‍ശം നടത്തിയ 6 അക്കൌണ്ടുകള്‍ക്കെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ നല്‍കിയ പരാതിയിലാണ് ഡല്‍ഹി പോലീസ് കേസ് എടുത്തത്. ഡല്‍ഹി പോലീസ് സൈബര്‍ സെല്ലിനാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ നോട്ടീസ് നല്‍കിയത്. 

'താന്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ എം എസ് ധോണിയുടെയും വീരാട് കോഹ്ലിയുടെയും മക്കള്‍ക്കെതിരെയുള്ള അശ്ലീല പരാമര്‍ശത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്ന അക്കൗണ്ടുകള്‍ക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഉടന്‍ തന്നെ കുറ്റവാളികളെ കണ്ടെത്തുമെന്നും ജയിലില്‍ അടക്കുമെന്നുമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും' സ്വാതി മലിവാള്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അശ്ലീല കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും വനിതാ കമ്മീഷന്‍ പോലീസിന് അയച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ അശ്ലീലവും സ്ത്രീവിരുദ്ധവുമാണെന്ന് പോലീസ് എഫ്ഐആറില്‍ പറഞ്ഞു. ഐടി നിയമം സെക്ഷന്‍ 67 ബി (ഡി) പ്രകാരമാണ് കേസെടുത്തതെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, ധോണിയുടെയും കോഹ്ലിയുടെയും മക്കള്‍ക്കെതിരെ ഇതാദ്യമായല്ല സൈബര്‍ അറ്റാക്കുണ്ടാകുന്നത്.

ഇന്ത്യന്‍ ഫാസ്റ്റര്‍ ബോളര്‍ മുഹമ്മദ്‌ ഷമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന വിദ്വേഷ പ്രചാരണത്തിനെതിരെ കോഹ്ലി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കോഹ്ലി-അനുഷ്‌ക ദമ്പതികളുടെ മകള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണിയുണ്ടായത്. 2020 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍കിംഗ്സ് കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉയര്‍ന്നത്.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 14 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More