കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്‍റെ ചികിത്സയില്‍ പിഴവുണ്ടായിട്ടില്ല - ആരോഗ്യമന്ത്രി

തിരുവനന്തപുരം: കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്‍റെ ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തോമസിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ധാരാളം രക്തം വാര്‍ന്നുപോയിരുന്നുവെന്നും അതാണ്‌ മരണകാരണമെന്നും മന്ത്രി പറഞ്ഞു. ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. തോമസിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ മികച്ച ചികിത്സ ലഭിച്ചില്ലെന്നും വിദഗ്ദ ഡോക്ടര്‍മാര്‍ ആരും ആശുപത്രിയിലുണ്ടായിരുന്നില്ലെന്നും കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഡിഎംഒയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. 

108 ആംബുലന്‍സിലാണ് തോമസിനെ ആശുപത്രിയിലെത്തിച്ചത്. വാഹനത്തില്‍ പരിശീലനം ലഭിച്ച നേഴ്സിന്‍റെ സേവനവും ലഭ്യമായിരുന്നു. ആശുപത്രിയിലുണ്ടായിരുന്ന സീനിയര്‍ സര്‍ജനും ഫിസിഷ്യനും തോമസിനെ പരിശോധിച്ചുവെന്നും മന്ത്രി പറഞ്ഞു. വയനാട് ജില്ലയില്‍  എല്ലാ രീതിയിലും മികച്ച ഒരു ആശുപത്രിയുണ്ടാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുമുണ്ടാകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

വയനാട്‌ പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശിയായ തോമസാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് തോമസ്‌ മരണപ്പെടുന്നത്. കൃഷിയിടത്തില്‍ വെച്ചാണ് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തില്‍ കൈയ്ക്കും കാലിനും ഗുരുതരപരിക്കേറ്റിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More