അനാവശ്യ സിനിമാ വിവാദങ്ങളില്‍ നിന്ന് ബിജെപി നേതാക്കള്‍ വിട്ടുനില്‍ക്കണം - നരേന്ദ്ര മോദി

ഡല്‍ഹി: അനാവശ്യ വിവാദങ്ങളില്‍ നിന്ന് ബിജെപി നേതാക്കളും പ്രവര്‍ത്തകരും വിട്ടുനില്‍ക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമകള്‍ക്കെതിരെ വെറുതെ പ്രസ്താവനകള്‍ ഇറക്കരുതെന്ന് ബിജെപി ദേശിയ നിര്‍വാഹക സമിതി യോഗത്തില്‍ മോദി നിര്‍ദ്ദേശിച്ചു. രാജ്യത്തിന്‍റെ ഏറ്റവും മികച്ച ദിനങ്ങളാണ് ഇനി വരാനിരിക്കുന്നതെന്നും അതിനായി എല്ലാവരും കഠിനാധ്വാനം ചെയ്യണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അനാവശ്യ വിവാദങ്ങള്‍ പാര്‍ട്ടിയുടെ വികസന അജണ്ടകളെ പിന്നോട്ടടിക്കുമെന്നും രാജ്യത്തിന്‍റെ വികസനത്തില്‍ മാത്രമാണ് എല്ലാവരും ശ്രദ്ധ കൊടുക്കേണ്ടതെന്നും ദേശിയ നിര്‍വാഹക സമിതി യോഗത്തില്‍ മോദി പറഞ്ഞു.

ബോളീവുഡ് ചിത്രങ്ങൾക്കെതിരെ സംഘപരിവാരിൽ നിന്നും ബഹിഷ്‌കരണാഹ്വാനവും ഭീഷണിയും ഉയരുന്ന സാഹചര്യത്തിലാണ് മോദിയുടെ നിര്‍ദ്ദേശം. ഏറ്റവുമൊടുവിലായി ഷാറൂഖ് ഖാന്‍ -ദീപിക പദുക്കോണ്‍ എന്നിവര്‍ ഒന്നിച്ച പത്താന്‍ സിനിമയ് ക്കെതിരെ വലിയ തോതിലുള്ള ബോയ്‌ക്കോട്ട് ആഹ്വാനമാണ് ഉയര്‍ന്നുവന്നത്. താരങ്ങളുടെ കോലം കത്തിക്കുകയും ഷാറൂഖ് ഖാനും ദീപികയ്ക്കുമെതിരെ വധഭീഷണി ഉയരുകയും ചെയ്തിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനുവരി 25- നാണ് പത്താന്‍ തിയേറ്ററിലെത്തുക. നാലുവര്‍ഷത്തിനുശേഷം ഷാറൂഖ് ഖാന്‍ മുഴുനീള കഥാപാത്രത്തെ അവതരിക്കുന്ന സിനിമയാണ് പത്താന്‍. അതുകൊണ്ടുതന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്. സിനിമയുടെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സസ്‌പെന്‍സും ആക്ഷനും നിറഞ്ഞുനില്‍ക്കുന്ന ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.  ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More