പടയപ്പയെ പ്രകോപിപ്പിച്ച ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് വനംവകുപ്പ്

മൂന്നാര്‍: മൂന്നാറില്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന ഒറ്റയാന്‍ പടയപ്പയെ പ്രകോപിപ്പിച്ച ജീപ്പ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കടലാര്‍ എസ്റ്റേറ്റ് സ്വദേശി  ദാസിനെതിരെയാണ് വനംവകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. മറ്റ് രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം.

പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സംഘം മൂന്നാറില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. കഴിഞ്ഞ ദിവസം കടലാറിലും കുറ്റിയാര്‍ വാലിയിലും പടയപ്പയെ ബൈക്കുകളും ജീപ്പും ഇരമ്പിച്ചും ഹോണടിച്ചും പ്രകോപിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആനയെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് സഞ്ചാരികളെ റിസോര്‍ട്ടുകളും ടാക്‌സികളും ആകര്‍ഷിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് റിസോര്‍ട്ടുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംഭവത്തിന്റെ ഗൗരവം വിനോദസഞ്ചാരവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More