നെഹ്‌റുവിനെപ്പോലെ ഞാനും എം പിമാര്‍ക്കുള്ള ബംഗ്ലാവും ശമ്പളവും നിരസിച്ചു - വരുണ്‍ ഗാന്ധി

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലെ താനും എം പിമാര്‍ക്കുള്ള ബംഗ്ലാവും ശമ്പളവും നിരസിച്ചുവെന്ന് ബിജെപി എം പി വരുണ്‍ ഗാന്ധി. പ്രധാനമന്ത്രിയെന്ന നിലയില്‍ നെഹ്‌റു ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിച്ചിട്ടില്ലെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് താന്‍ അറിയുന്നത്. അതിനുശേഷം ഇത്തരം ആനുകൂല്യങ്ങള്‍ ഉപേക്ഷിക്കാന്‍ താനും തീരുമാനമെടുക്കുകയായിരുന്നുവെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. ദാരിദ്ര്യം അനുഭവിക്കുന്നവരെയും കര്‍ഷകരെയും സഹായിക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്നും വരുണ്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല കോണ്‍ഗ്രസിനെയും പാര്‍ട്ടി നേതാക്കളെയും പ്രശംസിച്ച് വരുണ്‍ ഗാന്ധി രംഗത്ത് എത്തുന്നത്. ഇന്ദിരാഗാന്ധിയെ രാജ്യത്തിന്‍റെ അമ്മയെന്നാണ് അടുത്തിടെ അദ്ദേഹം വിശേഷിപ്പിച്ചത്.

കോണ്‍ഗ്രസ് നേതൃത്വത്തിനെ പുകഴ്ത്തി സംസാരിക്കുന്ന ബിജെപി എം പി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഇത് വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് തിരികെ പോകാന്‍ ശ്രമിക്കുന്നതിന്‍റെ സൂചനയെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ വരുണ്‍ ഗാന്ധി രംഗത്തെത്തിയത് ദേശിയ തലത്തില്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റേഷന്‍കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ നിര്‍ബന്ധിച്ച് ദേശീയ പതാക വാങ്ങിപ്പിച്ച സംഭവം ലജ്ജാകരമാണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി തുറന്നിടിച്ചിരുന്നു. രാജ്യത്ത് 1.5 കോടി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും യുവാക്കൾ ജോലിക്കായി ഇപ്പോഴും അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ യുവാക്കള്‍ എന്തു ചെയ്യുമെന്ന് ഓര്‍ത്ത് പേടി തോന്നുകയാണെന്നും വരുണ്‍ ഗാന്ധി പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യോഗി സര്‍ക്കാരിനെതിരെയും വരുണ്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് യോഗി മറന്നുപോകരുതെന്നാണ് വരുണ്‍ ഗാന്ധി പറഞ്ഞത്. കൂടാതെ, ലഖിംപൂര്‍ കര്‍ഷക കൊലപാതകത്തില്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ വരുണ്‍ ഗാന്ധി എം പി പ്രത്യക്ഷമായി രംഗത്തിയിരുന്നു. കര്‍ഷക പ്രക്ഷോഭകരെ  കൊല ചെയ്ത് നിശബ്ദരാക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കണമെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More