പദവി ചോദിച്ച് വാങ്ങിയതല്ല; പ്രധാനമന്ത്രിയുമായി നല്ല ബന്ധം - കെ വി തോമസ്‌

തിരുവനന്തപുരം: ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യക പ്രതിനിധി പദവി ചോദിച്ച് വാങ്ങിയതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്‌. കേരളത്തിന്‍റെ വികസനത്തിനാണ് താന്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശം അനുസരിച്ച് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും കെ വി തോമസ്‌ പറഞ്ഞു. ഡല്‍ഹിയില്‍ പോകുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാറുണ്ട്. ഇടതുമുന്നണിയോടൊപ്പമാണ് നില്‍ക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടും മറ്റ് നേതാക്കന്മാരോടും നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. പ്രധാനമന്ത്രിയുമായി തനിക്ക് വളരെ അടുത്ത ബന്ധമാനുള്ളതെന്നും കെ വി തോമസ്‌ പറഞ്ഞു. കാബിനറ്റ് റാങ്കോടെ നിയമനം ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസില്‍ നിന്നും അപമാനിച്ചാണ് പുറത്താക്കിയത്. തന്നോട് പറയാതെയാണ് പലപദവികളില്‍ നിന്നും നീക്കം ചെയ്തത്. വികസന കാര്യങ്ങളില്‍ എല്ലാവരും ഒരുമിച്ച് മുന്‍പോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് കെ റെയില്‍ പദ്ധതിക്ക് താന്‍ പിന്തുണ അറിയിച്ചത് - കെ വി തോമസ്‌ കൂട്ടിച്ചേര്‍ത്തു. അതേസമയം, കെ വി തോമസിനെതിരെ കെ മുരളിധരന്‍ എംപി രംഗത്തെത്തിയിരുന്നു. കെ വി തോമസ്‌ ഡല്‍ഹി കാലാവസ്ഥ ഇഷ്ടപ്പെടുന്ന ആളാണെന്നും ഇത്തരം നക്കാപിച്ച് കാശ് കണ്ട് പോകുന്നവര്‍ കോണ്‍ഗ്രസിലില്ലെന്നും കെ മുരളിധരന്‍ പരിഹസിച്ചു. എന്നാല്‍ മുരളിധരന്‍റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നാണ് കെ വി തോമസിന്‍റെ നിലപാട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ ലോക്സഭാംഗവും സിപിഎം നേതാവുമായ എ സമ്പത്തിനെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യക പ്രതിനിധിയായി നിയമിച്ചിരുന്നത്. എന്നാല്‍ കെ രാധാകൃഷ്ണന്‍ ദേവസ്വം മന്ത്രിയായതോടെ അദ്ദേഹത്തെ മന്ത്രിയുടെ സ്റ്റാഫില്‍ നിയമിച്ചു. അതിനുശേഷം 2021 സെപ്റ്റംബറില്‍ മുന്‍ അംബാസിഡര്‍ വേണു രാജമണിയെ ഓഫീസര്‍ ഓഫ് സ്പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കാലാവധി സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കുകൂടി നീട്ടിനല്‍കിയിരിക്കുകയാണ്. ഇതിനിടയിലാണ് ഇപ്പോള്‍ കെ വി തോമസിനെ  പ്രത്യേക പ്രതിനിധിയായി നിയമിച്ചിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More