ഫേസ്ബുക്കിന്റെ റിലയൻസ് ജിയോ നിക്ഷേപത്തിൽ മുകേഷ് അംബാനിയെ അഭിനന്ദിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന്റെ ശക്തമായ സൂചനയാണ് ജിയോയിൽ ഫേസ്ബുക്കിന്റെ 5.7 ബില്യൺ ഡോളർ നിക്ഷേപമെന്ന് മഹീന്ദ്ര അഭിപ്രായപ്പെട്ടു.
ഫെയ്സ്ബുക്കുമായുള്ള ജിയോയുടെ കരാർ ഇരുകൂട്ടർമാത്രമല്ല ഗുണം ചെയ്യുക, പ്രതിസന്ധിക്ക് ശേഷമുള്ള ഇന്ത്യയുടെ സാമ്പത്തിക ശക്തമാകുമെന്നതിന്റെ സൂചനയാണ്. പുതിയ നീക്കം ലോകം ഇന്ത്യയെ ഇന്ത്യയിലേക്ക് നയിക്കുമെന്ന നിഗമനങ്ങളെ ഇത് ശക്തിപ്പെടുത്തും. ബ്രാവോ മുകേഷ് ആനന്ദ് മഹേന്ദ ട്വിറ്ററിൽ കുറിച്ചു.
ഫേസ് ബുക്ക് റിലയന്‍സ് ഡിജിറ്റലിന്റെ 9.99 ശതമാനം ഓഹരിയാണ് സ്വന്തമാക്കി. വിവര സാങ്കേതിക വിദ്യാ രംഗത്തെ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ നിക്ഷേപത്തിലൂടെ ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ സ്വാധീനം ഒന്നുകൂടി ശക്തമാക്കാനാണ് ഫേസ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിന്റെ ശ്രമം. ലോകത്തുതന്നെ തങ്ങളുടെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്മെന്റ് അടക്കമുള്ള പദ്ധതികള്‍ ആരംഭിക്കാനാണ് വാട്ട്സാപ്പിന്റെ ശ്രമം.ഇതിനു റിലയന്‍സ് ഡിജിറ്റലിന്റെ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് 43,574 കോടിരൂപയുടെ നിക്ഷേപം ഫേസ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് റിലയന്‍സ് ഡിജിറ്റലില്‍ നടത്തിയിരിക്കുന്നത്.