പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; 38 പേരെ ആറുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഗുജറാത്ത് പിസിസി

അഹമ്മദാബാദ്: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. ഡിസംബറില്‍ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരെയാണ് നടപടിയെന്നും ആറുവര്‍ഷത്തേക്കാണ് സസ്‌പെന്‍ഷനെന്നും ഗുജറാത്ത് പിസിസി അറിയിച്ചു. സുരേന്ദ്രനഗര്‍ ജില്ലാ പ്രസിഡന്റ് രായാഭായ് റാത്തോഡ്, നര്‍മ്മദ ജില്ലാ പ്രസിഡന്റ് ഹരേന്ദ്ര വാലണ്ട്, മുന്‍ നന്ദോഡ് എംഎല്‍എ പി ഡി വാസവ എന്നിവരുള്‍പ്പെടെ 38 പേരെയാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. 

ഗുജറാത്ത് കോണ്‍ഗ്രസിന്റെ അച്ചടക്ക സമിതി ഈ മാസം രണ്ടുതവണ യോഗം ചേര്‍ന്നെന്നും 95 പേര്‍ക്കെതിരെ 71 പരാതികള്‍ ലഭിച്ചെന്നും കണ്‍വീനര്‍ ബാലു പട്ടേല്‍ പറഞ്ഞു. 'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 38 പേരെ സസ്‌പെന്‍ഡ് ചെയ്തു. എട്ട് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബാക്കിയുളളവര്‍ക്കെതിരെ നടപടിയുണ്ടാകും'- ബാലു പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2022 ഡിസംബര്‍ 1,5 തിയതികളിലായി നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 156 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. കോണ്‍ഗ്രസിന് 19 സീറ്റുകള്‍ മാത്രമാണ് നേടാനായത്. തുടര്‍ന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ കോണ്‍ഗ്രസ് വസ്തുതാന്വേഷണ സമിതി രൂപീകരിച്ചിരുന്നു.നിതിന്‍ റാവത്ത്, ഷക്കീല്‍ അഹമ്മദ് ഖാന്‍, സപ്തഗിരി ശങ്കര്‍ ഉലക എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി പാര്‍ട്ടി ചുമതലപ്പെടുത്തിയത്.

Contact the author

National Desk

Recent Posts

National Desk 12 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 16 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More