ബംഗളുരു: ആര്‍എസ്എസിനും വി ഡി സവര്‍ക്കര്‍ക്കുമെതിരായ വിമര്‍ശനം ശക്തമാക്കി കര്‍ണാടക പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. അഡോള്‍ഫ് ഹിറ്റ്‌ലറുടെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സവര്‍ക്കര്‍ ഇന്ത്യയില്‍ ഹിന്ദുത്വയ്ക്ക് ജന്മം നല്‍കിയതെന്ന് സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയെ ബിജെപി ഹിന്ദുത്വയുടെ പരീക്ഷണശാലയാക്കി മാറ്റിയിരിക്കുകയാണെന്നും സമീപകാലത്ത് ജില്ലയില്‍ നിരവധി വര്‍ഗീയ സംഘര്‍ഷങ്ങളാണുണ്ടായെന്നും സിദ്ധരാമയ്യ പറഞ്ഞു.
'ആരാണ് ഹിന്ദുത്വ എന്ന ആശയമുണ്ടാക്കിയതെന്ന് അറിയാമോ? അത് ഹിന്ദുമഹാസഭയുടെ സവര്‍ക്കറാണ്. ഹിറ്റ്‌ലറില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സവര്‍ക്കര്‍ ഹിന്ദുത്വയ്ക്ക് ജന്മം നല്‍കിയത്. നുണ പറയലാണ് അവരുടെ പ്രത്യേകത'- സിദ്ധരാമയ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹിറ്റ്‌ലറും മുസോളിനിയുമായും സിദ്ധരാമയ്യ ഉപമിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'നരേന്ദ്രമോദി പ്രധാനമന്ത്രിയാണ്. അതില്‍ പ്രശ്‌നമില്ല. എന്നാല്‍ ബിജെപി നൂറുതവണ അധികാരത്തില്‍വരുമെന്ന് പറഞ്ഞാല്‍ അത് നടക്കില്ലെന്ന് ഞാന്‍ പറയും. ഹിറ്റ്‌ലര്‍ക്ക് എന്താണ് സംഭവിച്ചത്?കുറച്ചുകാലം ആഢംബരത്തോടെ അധികാരത്തിലിരുന്നു. മുസോളിനിക്കും ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയ്ക്കും എന്താണ് സംഭവിച്ചത്? മോദിയും അവരെപ്പോലെ ഇനി കുറച്ചുനാള്‍ കൂടിയെ ചുറ്റിക്കറങ്ങുകയുളളു'- എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.