ബംഗളുരു: ഇളയ മകന് എല്‍എല്‍ബി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സന്തോഷം പങ്കുവെച്ച് അബ്ദുള്‍ നാസര്‍ മഅ്ദനി. മകന് സലാഹുദ്ദീന് അയ്യൂബി എല്‍എല്‍ബി പരീക്ഷയില്‍ ഫസ്റ്റ് ക്ലാസോടുകൂടി ഉന്നതവിജയം നേടിയെന്നും തനിക്ക് നിഷേധിക്കപ്പെടുന്ന നീതിയുടെ അര്‍ത്ഥ തലങ്ങള്‍ അവന് പഠിച്ചുതുടങ്ങുമെന്നും മഅ്ദനി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
'സന്തോഷത്തിന്റെ ദിനം, കടുത്ത നീതിനിഷേധത്തിന്റെ ഇരുണ്ട ദിനരാത്രങ്ങള്‍ക്കിടയില്‍ ആശ്വാസത്തിന്റെ തെളിനീരായി ഒരു വാര്‍ത്ത. പ്രിയങ്കരനായ ഇളയമകന് സലാഹുദ്ദീന് അയ്യൂബി എല്‍എല്‍ബി പരീക്ഷയില്‍ ഫസ്റ്റ് ക്ലാസോടുകൂടി ഉന്നതവിജയം നേടിയിരിക്കുന്നു. അല്‍ഹംദുലില്ലാഹ്. നിരപരാധിത്വം തെളിയിച്ച് കോയമ്പത്തൂര്‍ ജയിലില്‍നിന്ന് മോചിതനായി ശംഖുമുഖത്തിരുന്ന് ഞാന്‍ ജയിലിലെ അനുഭവങ്ങള്‍ പറയുമ്പോള്‍ അതുകേട്ട് താങ്ങാനാവാതെ എന്നോടൊപ്പമിരുന്ന് പൊട്ടിക്കരഞ്ഞ ആ പിഞ്ചുബാലന് ഇനി എനിക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയുടെ അര്‍ത്ഥതലങ്ങള്‍ കൂടുതല്‍ പഠിച്ചുതുടങ്ങും'- മഅ്ദനി ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് 9 വര്‍ഷമാണ് മഅ്ദനി ജയിലില്‍ കഴിഞ്ഞത്. തുടര്‍ന്ന് 2007-ലാണ് അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തിയതും ജയില്‍മോചിതനാകുന്നതും. എന്നാല്‍ 2008-ല്‍ ബംഗളുരുവില്‍ ഒമ്പതിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. 2014-ല്‍ സുപ്രീംകോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. നിലവില്‍ ബംഗളുരുവിലാണ് മഅ്ദനിയുടെ താമസം. കേസിന്റെ വിചാരണാ നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണെന്ന വിമര്‍ശനം ശക്തമാണ്.