അടയ്ക്ക ആയാല്‍ മടിയില്‍ വയ്ക്കാം, അടയ്ക്കാ മരം ആയാലോ- അനില്‍ ആന്റണിക്കെതിരെ എം എം ഹസന്‍

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ അനില്‍ കെ ആന്റണിയുടെ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. അടയ്ക്ക ആയാല്‍ മടിയില്‍ വയ്ക്കാം, അടയ്ക്കാ മരമായാല്‍ എന്തുചെയ്യാനാവും എന്നാണ് എം എം ഹസന്‍ ചോദിക്കുന്നത്. അനില്‍ കെ ആന്റണിയുടെ അഭിപ്രായപ്രകടനം നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.

'അനില്‍ കെ ആന്റണിയുടെ അഭിപ്രായം വ്യക്തിപരമാണ്. അതിനോട് അസഹിഷ്ണുതയോടെ പ്രതികരിക്കേണ്ടതില്ല. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി അനില്‍ പാര്‍ട്ടി പദവികള്‍ രാജിവെച്ചു'- എം എം ഹസന്‍ പറഞ്ഞു. അനില്‍ ആന്റണി ബിജെപിയിലേക്ക് പോകുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിബിസി ഡോക്യുമെന്ററിക്കെതിരായ പരാമര്‍ശം വിവാദമായതിനുപിന്നാലെയാണ് അനില്‍ കെ ആന്റണി കെപിസിസി ഡിജിറ്റല്‍ മീഡിയാ കണ്‍വീനര്‍, എ ഐ സി സി ഡിജിറ്റല്‍ മീഡിയാ കോര്‍ഡിനേറ്റര്‍ സ്ഥാനങ്ങള്‍ രാജിവെച്ചത്. അനിലിന്റെ രാജിയെ സ്വാഗതം ചെയ്തും കൂടുതല്‍ നടപടി ആവശ്യപ്പെട്ടും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. വിഷയത്തില്‍ എ കെ ആന്റണി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Contact the author

Web Desk

Recent Posts

National Desk 16 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 22 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More