ഭുവനേശ്വര്‍: ഒഡീഷയിലെ ആരോഗ്യമന്ത്രിയും മുതിര്‍ന്ന ബിജെഡി നേതാവുമായ നബ ദാസിന് വെടിയേറ്റു. ജാര്‍സുഗുഡ ജില്ലയിലെ ബ്രജരാജ്നഗറിൽ വെച്ചാണ് നെഞ്ചിൽ വെടിയേറ്റത്. മന്ത്രിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നബ ദാസ് കാറിൽ നിന്ന് ഇറങ്ങിയപ്പോൾ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അക്രമികൾ അഞ്ച് റൗണ്ട് വെടിയുതിർത്തു. എന്നാൽ വെടിയുതിർത്തതിന്റെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നബ ദാസിന് നേരെയുള്ള ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ബിജെഡി പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. സംഭവസ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. നബാ ദാസിന് പൊലീസ് അകമ്പടിയുണ്ടായിരുന്നിട്ടും എങ്ങനെയാണ് സുരക്ഷാ വീഴ്ച്ച സംഭവിച്ചതെന്ന് അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.