ഡല്‍ഹി: എന്‍ഡിടിവി എക്സിക്യുട്ടീവ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് നിധി റസ്ദാന് രാജിവെച്ചു. അദാനി ഗ്രൂപ്പ് ചാനലിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെയാണ് നിധി റസ്ദാന് രാജിവെച്ചത്. എന്‍ഡിടിവിയുമായുള്ള 22 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് നിധി റസ്ദാന് ട്വിറ്ററില്‍ കുറിച്ചു.' കഴിഞ്ഞ 22 വര്‍ഷമായി എന്‍ഡിടിവിയിലെ മാധ്യമ പ്രവര്‍ത്തകയായിരുന്നു. വിടവാങ്ങാനുള്ള സമയമായി. ഇതൊരു അത്ഭുതകരമായ റോളര്‍ കോസ്റ്റര്‍ യാത്രയാണ്. പക്ഷെ എപ്പോഴാണ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചതെന്ന് നിങ്ങള്‍ അറിയണം. അടുത്ത രണ്ടാഴ്ച്ച എന്‍ഡിടിവിയിലെ എന്റെ അവസാന നാളുകളാണ്. ഇത്രയും കാലം നിങ്ങള്‍ നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി'- നിധി റസ്ദാന് പറഞ്ഞു.
കത്വ ബലാത്സംഗക്കൊലയെ കുറിച്ചുള്ള റിപ്പോര്‍ട്ടിന് 2020ല്‍ ഇന്റര്‍ നാഷണല്‍ പ്രസ് ഇന്സ്റ്റിറ്റ്യൂട് ഓഫ് പുരസ്ക്കാരം ലഭിച്ചയാളാണ് നിധി റസ്ദാന്.ലെഫ്റ്റ്, റൈറ്റ്, സെന്റര്‍: ദ ഐഡിയ ഓഫ് ഇന്ത്യ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.
അടുത്തിടെ, ശ്രീനിവാസന് ജെയിനും എന്‍ഡിടിവിയില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ചിരുന്നു. ജോലി രാജി വെയ്ക്കുന്ന കാര്യം ശ്രീനിവാസന് തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. എന്‍ഡിടിവിയില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട ഓട്ടം അവസാനിപ്പിക്കുന്നു. രാജി തീരുമാനം എളുപ്പമായിരുന്നില്ല. പക്ഷേ അത് അങ്ങനെയാണ്. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നാണ്' ശ്രീനിവാസന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എന്‍ഡിടിവിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര് ആര് പി ആര് (രാധികാ റോയ് പ്രണോയ് റോയ് ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്) ന്റെ ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനുപിന്നാലെ എന്‍ഡിടിവി ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും പ്രണോയ് റോയും രാധികാ റോയും രാജിവെച്ചിരുന്നു. കൂടാതെ, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് രവീഷ് കുമാറും അടുത്തിടെ രാജിവെച്ചിരുന്നു.