കെ എസ് യു പ്രവര്‍ത്തകക്കെതിരായ അതിക്രമം; സി ഐയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ കെ എസ് യു വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കളമശേരി സി ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പരാതിയിലാണ് നടപടി. സി ഐക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസിപി നിര്‍ദേശിച്ചു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. കെ എസ് യു എറണാകുളം ജില്ലാ സെക്രട്ടറി മിവാ ജോളിയെയാണ് പുരുഷ പൊലീസ് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വലിച്ചിഴച്ചത്.

ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. കളമശേരിയില്‍വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനുനേരേ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു. അതിനിടെയാണ് മിവ ജോളി കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരേ നീങ്ങിയത്. ഇതു തടയാനാണ് സി ഐ മിവയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുവലിച്ചത്. സി ഐ തന്നോട് മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് മിവ ജോളി ആരോപിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ സൂപ്രണ്ടിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഞാനും കരിങ്കൊടിയുമായി എത്തി. അവിടെ വനിതാ പൊലീസുണ്ടായിരുന്നില്ല. പുരുഷ പൊലീസാണ് എന്നെയും പിടിച്ചുമാറ്റാനെത്തിയത്. അദ്ദേഹം കോളറില്‍ പിടിച്ചുവലിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. അറസ്റ്റ് ചെയ്ത് നീക്കുന്ന സമയത്ത് വനിതാ പൊലീസ് എത്തിയെങ്കിലും സി ഐ വീണ്ടും അനാവശ്യമായി ഇടപെടുകയും എന്റെ തല ശക്തിയായി പിടിച്ച് അമര്‍ത്തി വാഹനത്തിലേക്ക് കയറ്റുകയും ചെയ്തു'- മിവ ജോളി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More