കാട്ടാനയെ മുഖ്യമന്ത്രിയുണ്ടാക്കിയതാണോ? ആനയെ പിടിക്കാന്‍ സതീശനെ ഏല്‍പ്പിക്കാം- എം എം മണി

ഉടുമ്പഞ്ചോല: ഇടുക്കി ജില്ലയിലെ കാട്ടാന ശല്യത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ഉടുമ്പഞ്ചോല എംഎല്‍എ എംഎം മണി. വിഷയത്തില്‍ സര്‍ക്കാരിന് സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും സോണിയാ ഗാന്ധി വന്ന് ഭരിച്ചാലും ഇതില്‍ക്കൂടുതല്‍ ചെയ്യാനില്ലെന്നും എംഎം മണി പറഞ്ഞു. കാട്ടാനയെ പിണറായി വിജയന്‍  ഉണ്ടാക്കിയതാണോ എന്നും വേണമെങ്കില്‍ ആനയെ പിടിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഏല്‍പ്പിക്കാമെന്നും എംഎം മണി പറഞ്ഞു.

'വി ഡി സതീശന്‍ എന്താണ് പറയുന്നത്? വേണമെങ്കില്‍ ആനയെ പിടിക്കുന്ന കാര്യം പുളളിയെ അങ്ങ് ഏല്‍പ്പിക്കാം. മുഖ്യമന്ത്രിയെ ചെന്ന് കണ്ടാല്‍ മതി. മനുഷ്യനാണെങ്കില്‍ നേരിടാം. കാട്ടാനയാണെങ്കില്‍ എന്ത് ചെയ്യാനാ? ഒരു സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യാം. ഇത് ഗവണ്‍മെന്റിന്റെ പരാജയമാണ് എന്നാണവര്‍ പറയുന്നത്. പിണറായി വിജയനുണ്ടാക്കിയതാണോ കാട്ടാനയെയും കാട്ടുപന്നിയെയുമെല്ലാം. വന്യമൃഗങ്ങളില്‍നിന്ന് ആക്രമണം നേരിട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും'- എംഎം മണി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കാട്ടാനശല്യത്തില്‍ നടപടിയാവശ്യപ്പെട്ട് ഇടുക്കി ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം ശക്തമായി തുടരുകയാണ്. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ നാട്ടിലിറങ്ങുന്ന ആനകളെ വേട്ടക്കാരെ കൊണ്ടുവന്ന് വെടിവയ്ക്കുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു പറഞ്ഞിരുന്നു. കാട്ടാനകളെ തുരത്താന്‍ ചര്‍ച്ചകളല്ല നടപടിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More