വിവിഐപി സുരക്ഷ പ്രധാനം; കെ എസ് യു പ്രവര്‍ത്തകയെ അപമാനിച്ചെന്ന പരാതിയില്‍ പൊലീസുകാരനെതിരെ നടപടിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകയെ അപമാനിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണ്ടെന്ന് തീരുമാനം. വി വി ഐ പി സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും കളമശേരി സി ഐയുടെ നടപടിയില്‍ അസ്വഭാവികതയില്ലെന്നും കൊച്ചി സിറ്റി പൊലീസ് വിലയിരുത്തി. കഴിഞ്ഞ ദിവസം കൊച്ചി കളമശേരിയില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് കെ എസ് യു എറണാകുളം ജില്ലാ സെക്രട്ടറി മിവാ ജോളിയെ പൊലീസ് ബലമായി ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുവലിച്ച് വാഹനത്തില്‍ കയറ്റിയത്. 

മിവയെ വാഹനത്തിലേക്ക് പിടിച്ചുകയറ്റുമ്പോള്‍ കളമശേരി സി ഐ ബലമായി തല പിടിച്ച് താഴ്ത്തുകയും വാഹനത്തിനകത്ത് കയറിയിട്ടും ഉപദ്രവിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മിവ ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതിനാലാണ് കോളറില്‍ പിടിച്ചുവലിച്ചത് എന്നായിരുന്നു പൊലീസിന്റെ വാദം. സംഭവത്തില്‍ സി ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പരാതി നല്‍കിയിരുന്നു. സി ഐ തന്നോട് മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് മിവ ജോളിയുടെ ആരോപണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ സൂപ്രണ്ടിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഞാനും കരിങ്കൊടിയുമായി എത്തി. അവിടെ വനിതാ പൊലീസുണ്ടായിരുന്നില്ല. പുരുഷ പൊലീസാണ് എന്നെയും പിടിച്ചുമാറ്റാനെത്തിയത്. അദ്ദേഹം കോളറില്‍ പിടിച്ചുവലിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. അറസ്റ്റ് ചെയ്ത് നീക്കുന്ന സമയത്ത് വനിതാ പൊലീസ് എത്തിയെങ്കിലും സി ഐ വീണ്ടും അനാവശ്യമായി ഇടപെടുകയും എന്റെ തല ശക്തിയായി പിടിച്ച് അമര്‍ത്തി വാഹനത്തിലേക്ക് കയറ്റുകയും ചെയ്തു'- എന്നാണ് മിവ ജോളി പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More