സിപിഎം തുടര്‍ഭരണം നേടിയത് ബിജെപിയുടെ വോട്ടുകൊണ്ടാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി- ആര്‍എസ്എസ് ചര്‍ച്ചയില്‍ യുഡിഎഫിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം തുടര്‍ഭരണം നേടിയത് ബിജെപിയുടെ വോട്ടുകൊണ്ടാണെന്നും ശ്രീ എമ്മിന്റെ നേതൃത്വത്തിലാണ് സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ വോട്ടുകച്ചവടം നടന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഈ കച്ചവടം മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി യുഡിഎഫിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ആര്‍എസ്എസും സിപിഎമ്മും തമ്മില്‍ എന്ത് ചര്‍ച്ചയാണ് നടത്തിയത്? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നാല് ശതമാനം വോട്ട് എങ്ങനെ സിപിഎമ്മിനു കിട്ടി? ഇത് മുഖ്യമന്ത്രി വ്യക്തമാക്കണം. പതിനാല് ശതമാനമുണ്ടായിരുന്ന ബിജെപിയുടെ വോട്ട് പത്തുശതമാനമായി കുറഞ്ഞു. യുഡിഎഫിന് നാല്‍പ്പത് ശതമാനം വോട്ട് കിട്ടിയപ്പോള്‍ സിപിഎമ്മിന് 44 ശതമാനം കിട്ടി. ആ നാല് ശതമാനം വോട്ട് ബിജെപിയുടേതാണ്. സിപിഎം- ആര്‍എസ്എസ് ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്തത് പിണറായി വിജയനാണ്. മധ്യസ്ഥന്‍ ശ്രീഎമ്മായിരുന്നു. എമ്മിന്റെ മധ്യസ്ഥതയിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് മറിച്ചത്.'-രമേശ് ചെന്നിത്തല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുസ്ലീം സംഘടനകളും ആര്‍എസ്എസുമായി നടന്ന ചര്‍ച്ചയെക്കുറിച്ച് അവരാണ് വ്യക്തമാക്കേണ്ടതെന്നും അതില്‍ യുഡിഎഫിന് എന്താണ് കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസുമായി രഹസ്യ ചര്‍ച്ച നടത്തിയത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചിരുന്നു. ആര്‍എസ്എസുമായുളള ചര്‍ച്ചയ്ക്കുശേഷമാണ് സിപിഎം കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ കൂടുതല്‍ കൊല്ലാന്‍ തുടങ്ങിയതെന്നും സതീശന്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More