ജനങ്ങളുടെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ട- ജീവനക്കാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത താക്കീതുമായി മുഖ്യമന്ത്രി. പൊതുജനങ്ങളുടെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. "അപമാനമുണ്ടാക്കുന്നവരെ ചുമക്കേണ്ട യാതൊരു ബാധ്യതയും സര്‍ക്കാരിന് ഇല്ല. അത്തരക്കാരോടുള്ള സമീപനത്തില്‍ യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ല"- മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നടക്കം പണം കവര്‍ന്നു എന്ന വാര്‍ത്തകള്‍ക്കിടെ മുഖ്യമന്ത്രി നല്‍കിയ താക്കീത്  ശക്തമായ നടപടിയുടെ മുന്നോടിയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.  

''ക്ഷേമ- വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എന്തെങ്കിലും തരത്തില്‍ ലാഭമുണ്ടാക്കാമെന്നാണ് ചിലര്‍ ചിന്തിക്കുന്നത്. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്ന് കരുതരുത്. ഓരോ നീക്കാവും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. അന്വേഷണവും നടക്കുന്നുണ്ട്. ആരും രക്ഷപ്പെടുമെന്ന് കരുതണ്ട. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ ഏറെപ്പേരും അര്‍പ്പണബോധമുള്ളവരാണ്.  ഉത്തരവാദിത്തം നിര്‍വഹിക്കാത്തവര്‍ സര്‍വീസിലുണ്ടാവില്ല. "- മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധി തട്ടിപ്പ് സംബന്ധിച്ച് പ്രത്യക്ഷത്തില്‍ ഒന്നും പറയാതെയാണ് മുഖ്യമന്ത്രി ജീവനക്കാരെ താക്കീത് ചെയ്തത്. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നടന്ന തട്ടിപ്പില്‍ പാര്‍ട്ടി, മുന്നണി ഭേദമില്ലാതെ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കാളികളാണ് എന്നാണ് ഇതുവരെ പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലയിലാണ് ഇതേവരെ നടത്തിയ അന്വേഷണത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More