ജനക്ഷേമ പ്രവർത്തങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിന്ന്‌ വേട്ടയാടലുകൾക്കു പിന്തിരിപ്പിക്കാനാവില്ല -വീണ ജോര്‍ജ്

ജനക്ഷേമ പ്രവർത്തങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിന്ന്‌ വേട്ടയാടലുകൾക്കു പിന്തിരിപ്പിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം അർഹരായവർക്ക്‌ ലഭിക്കണമെന്ന് നിർബന്ധം ഉള്ളത് കൊണ്ടും അതങ്ങനെ ആണോ എന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ഏതു തലത്തിലാണോ ക്രമക്കേട് നടന്നത് അത് കൃത്യമായി കണ്ടെത്തും. കുറ്റം ചെയ്തവരോട് ഒരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ നടപടി ഉണ്ടാകും - മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം അനർഹരായ ചിലർക്കും  ലഭിച്ചിട്ടുണ്ട് എന്ന  വിജിലൻസിന്റെ കണ്ടെത്തലിനെ തുടർന്ന് കേരളത്തിലെ ചില മാധ്യമങ്ങൾ നൽകുന്ന വാർത്തയും ചർച്ചയും ശ്രദ്ധയിൽപ്പെട്ടു. ഒരു മാധ്യമം പറഞ്ഞത്  ഈ വിവരങ്ങൾ പുറത്തു വന്നപ്പോൾ മുഖം രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നാണ് ! 

ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം അർഹരായവർക്ക്‌ ലഭിക്കണമെന്ന് നിർബന്ധം ഉള്ളത് കൊണ്ടും അതങ്ങനെ ആണോ എന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന് നിർദേശം നൽകിയത്  ബഹു. മുഖ്യമന്ത്രിയാണ്. വിജിലൻസിനു സംശയം തോന്നിയ ഓരോ കേസും വിശദമായി അവർ അന്വേഷിച്ചു . അന്വേഷിക്കുന്നു . ഏതു തലത്തിലാണോ ക്രമക്കേട് നടന്നത് അത് കൃത്യമായി കണ്ടെത്തും. കുറ്റം ചെയ്തവരോട് ഒരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് . ശക്തമായ നടപടി ഉണ്ടാകും.

വിപുലമായ അന്വേഷണമാണ് ഇതുമായി ബന്ധപ്പെട്ടു വിജിലൻസ് നടത്തുന്നത്. മുഖ്യമന്ത്രിയും സർക്കാരും അത്രയേറെ ഗൗരവത്തോടെയാണ് ഇക്കാര്യം കാണുന്നത്. ജനക്ഷേമ പ്രവർത്തങ്ങൾ  ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിന്ന്‌ വേട്ടയാടലുകൾക്കു പിന്തിരിപ്പിക്കാനാവില്ല എന്നതിന്റെ ഉദാഹരണം കൂടിയാണ് മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ്  നടത്തുന്ന  ഈ അന്വേഷണവും ഇനി വരാൻ പോകുന്ന നടപടികളും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 hour ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 1 hour ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More
Web Desk 1 day ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 1 day ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More
Web Desk 1 day ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

More
More
Web Desk 1 day ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More