ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്‌ദനി സുപ്രീംകോടതിയെ സമീപിക്കും

ഡല്‍ഹി: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്‌ദനി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീംകോടതിയെ സമീപിക്കും. രോഗം മൂർച്ഛിച്ചതിനെ തുടര്‍ന്നാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിക്കുന്നത്. വിചാരണ നടക്കുന്ന ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൂന്നാഴ്ച്ച മുന്‍പ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മഅ്‌ദനിയെ ബംഗ്ലൂരുവിലെ ആസ്റ്റര്‍ സി എം ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൃദയത്തില്‍ നിന്നും തലച്ചോറിലേക്ക് പോകുന്ന ഞരമ്പുകളില്‍ രക്തയോട്ടം കുറവാണെന്നും അതിനാലാണ് കൈകള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുന്നതെന്നും സംസാര ശേഷി കുറയുന്നതെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാന്‍ ഡോക്ടര്‍മാര്‍ സര്‍ജറിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്‌ദനി സുപ്രീംകോടതിയെ സമീപിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More