പാലക്കാട്: ഏഷ്യാനെറ്റ് റീജണല്‍ ഓഫിസിലുണ്ടായ എസ് എഫ് ഐ അതിക്രമം പരിശോധിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പ്രതിഷേധമാണുണ്ടായതെന്നും അത് എത്രത്തോളം ആകാം എന്നതാണ് പ്രധാനമെന്നും എം വി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളെ അതിക്രമിക്കുന്നത് എസ് എഫ് ഐ ആയാലും ഡി വൈ എഫ് ഐ ആയാലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്നലെയാണ് വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ച് ഏഷ്യനെറ്റ് ന്യൂസ് കൊച്ചി ഓഫിസിലേക്ക് എസ് എഫ് ഐ മാര്‍ച്ച് നടത്തിയത്. പാലാരിവട്ടത്തെ ഓഫിസിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ ഓഫിസിന് മുന്പില് ബാനറും കെട്ടി. ഓഫീസിൽ അതിക്രമിച്ച് കയറി പ്രവർത്തനം തടസ്സപ്പെടുത്തിയെന്നാരോപിച്ച് ഏഷ്യനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റര്‍ അഭിലാഷ് ജി നായര്‍ പൊലീസില്‍ പരാതി നല്കി. ഏഷ്യാനെറ്റ് ന്യൂസിലെ മയക്കുമരുന്ന് വാര്‍ത്താ പരമ്പരയുമായി ബന്ധപ്പെട്ട് കൃത്രിമ ദൃശ്യം സംപ്രേക്ഷണം ചെയ്തെന്ന് ആരോപിച്ചായിരുന്നു എസ് എഫ് ഐ മാർച്ച് നടത്തിയത്.