മാതൃഭാഷ സംരക്ഷിക്കാന്‍ വിജയ്ക്കും ഉത്തരവാദിത്തമുണ്ട്; ലിയോ സിനിമയുടെ പേര് മാറ്റണമെന്ന് സീമന്‍

ചെന്നൈ: ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ലിയോയുടെ പേര് മാറ്റണമെന്ന് സംവിധായകനും നാം തമിഴര്‍ കച്ചി നേതാവുമായ സീമന്‍. സിനിമകള്‍ക്ക് തമിഴ് പേരുകള്‍ മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നെന്നും മാതൃഭാഷ സംരക്ഷിക്കാന്‍ വിജയ്ക്കും ഉത്തരവാദിത്തമുണ്ടെന്നും സീമന്‍ പറഞ്ഞു. 'നമ്മുടെ മാതൃഭാഷക്ക് വംശനാശമുണ്ടാകരുത്. നമ്മള്‍ നമ്മുടെ ഭാഷയെ സംരക്ഷിക്കണം. ആ ഉത്തരവാദിത്തം സഹോദരന്‍ വിജയ്ക്കുമുണ്ട്. നേരത്തെ തമിഴ് പേരുകള്‍ മാത്രമായിരുന്നു നാം സിനിമകള്‍ക്ക് ഇട്ടിരുന്നത്. ഇപ്പോള്‍ ബിഗില്‍ പോലുളള ഇംഗ്ലീഷ് ടൈറ്റിലുകളാണ് ഉപയോഗിക്കുന്നത്. ഈ സ്ഥിതി മാറണം. തമിഴന്മാര്‍ മാത്രം കാണുന്ന സിനിമകള്‍ക്ക് തമിഴ് പേരല്ലേ ഉപയോഗിക്കേണ്ടത്'- സീമന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിഷയത്തില്‍ ലിയോയുടെ അണിയറപ്രവര്‍ത്തകരില്‍നിന്ന് ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം വിജയ്‌യും തൃഷയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ലിയോ. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം മാസ്റ്ററിനുശേഷം ലോകേഷും വിജയ്‌യും ഒന്നിക്കുന്ന ചിത്രംകൂടിയാണ്. സിനിമയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. സഞ്ജയ് ദത്ത്, മന്‍സൂര്‍ അലി ഖാന്‍, ഗൗതം മേനോന്‍, പ്രിയ ആനന്ദ്, അര്‍ജ്ജുന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ലിയോയില്‍ അണിനിരക്കുന്നത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More