സൂര്യക്കുപിന്നാലെ നിർമ്മാതാവ് വി എ ദുരൈയ്ക്ക് സഹായവുമായി രജനീകാന്ത്

ചെന്നൈ: സൂര്യയ്ക്കുപിന്നാലെ നിര്‍മ്മാതാവ് വി എ ദുരൈയ്ക്ക് സഹായവുമായി നടന്‍ രജനീകാന്ത്. രജനീകാന്ത് വി എ ദുരൈയുമായി ഫോണില്‍ സംസാരിച്ചതായും അദ്ദേഹത്തിന്റെ ചികിത്സാച്ചെലവുകള്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനുശേഷം നേരില്‍ കാണാമെന്ന് രജനീകാന്ത് ഉറപ്പുനല്‍കിയതായും വാര്‍ത്തയുണ്ട്. രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബാബയുടെ എക്‌സിക്ക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു വി എ ദുരൈ. രജനീകാന്തുമായി അടുത്ത ബന്ധമാണുളളതെന്നും തങ്ങളുടെ സൗഹൃദത്തിന് നാല്‍പ്പത് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും ദുരൈ നേരത്തെ പറഞ്ഞിരുന്നു.

അടുത്തിടെ, ദുരൈ ചികിത്സക്കായി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സാമ്പത്തികമായി തകര്‍ന്നെന്നും ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ് എന്നുമാണ് പ്രചരിച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞത്. അതിനുപിന്നാലെ നടന്‍ സൂര്യ ദുരൈയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നു. രണ്ട് ലക്ഷം രൂപയാണ് സൂര്യ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി നല്‍കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എവര്‍ഗ്രീന്‍ ഇന്റര്‍നാഷണല്‍ എന്ന ചലച്ചിത്ര നിര്‍മ്മാണകമ്പനിയുടെ ഉടമയായ വി എ ദുരൈ സിനിമകളില്‍നിന്നുണ്ടായ സാമ്പത്തിക നഷ്ടം മൂലമാണ് ഈ അവസ്ഥയിലെത്തിയത്. സ്വന്തം വീടുപോലും നഷ്ടമായ ദുരൈ ഇപ്പോള്‍ സുഹൃത്തിന്റെ വീട്ടിലാണ് കഴിയുന്നത്. കാലിന് പറ്റിയ മുറിവ് ഉണങ്ങാത്തതാണ് ദുരൈയുടെ ആരോഗ്യപ്രശ്‌നം. അദ്ദേഹത്തിന്റെ ദുരവസ്ഥ സുഹൃത്താണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. 

നിര്‍മ്മാതാവ് എ എം രത്‌നത്തിന്റെ സഹായിയായിരുന്നു വി എ ദുരൈ. പിന്നീട് സ്വന്തമായി എവര്‍ഗ്രീന്‍ ഇന്റര്‍നാഷണല്‍ എന്ന കമ്പനി ആരംഭിച്ചു. പിതാമകന്‍, ലൂട്ടി, ഗജേന്ദ്ര, സേതു, ലവ്‌ലി, കാഗിത കപ്പല്‍ തുടങ്ങിയവയാണ് എവര്‍ഗ്രീന്‍ എന്റര്‍ടൈന്റ്‌മെന്റ്‌സ് പുറത്തിറക്കിയ ചിത്രങ്ങള്‍.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More