ത്രിപുരയില്‍ പത്ത്‌ ദിവസത്തിനിടെ ആയിരത്തിലധികം അക്രമണം; ബിജെപിക്കെതിരെ പ്രതിഷേധമുയരണമെന്ന് സിപിഎം

ത്രിപുരയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ബിജെപി ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ പ്രതിഷേധം ഉയരണമെന്ന് സിപിഎം. ത്രിപുരയില്‍ പത്ത്‌ ദിവസത്തിനിടെ പ്രതിപക്ഷ പാര്‍ടി പ്രവര്‍ത്തകര്‍ക്ക്‌ നേരെ ആയിരത്തിലധികം അക്രമണമാണ്‌ നടന്നത്‌. നൂറ്‌ കണക്കിന്‌ പ്രവര്‍ത്തകര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. എഴുന്നൂറോളം വീടുകള്‍ അഗ്നിക്കിരയാകുകയോ, തകര്‍ക്കുകയോ ചെയ്‌തു. പ്രതിപക്ഷ എംഎല്‍എമാരുടേയും, നേതാക്കന്മാരുടേയും വീടുകള്‍ അക്രമിക്കപ്പെട്ടുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ പറയുന്നു. 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

ത്രിപുരയിലെ അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ പ്രതിപക്ഷ എംപിമാരുടെ സംഘത്തിന്‌ നേരെയുള്ള ബിജെപി അക്രമത്തില്‍ ശക്തമായ പ്രതിഷേധമുയരണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്‌ ശേഷം അക്രമങ്ങള്‍ കൂടുതല്‍ തീക്ഷണമായിരിക്കുകാണ്‌. ത്രിപുരയില്‍ പത്ത്‌ ദിവസത്തിനിടെ പ്രതിപക്ഷ പാര്‍ടി പ്രവര്‍ത്തകര്‍ക്ക്‌ നേരെ ആയിരത്തിലധികം അക്രമണമാണ്‌ നടന്നത്‌. നൂറ്‌ കണക്കിന്‌ പ്രവര്‍ത്തകര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. എഴുന്നൂറോളം വീടുകള്‍ അഗ്നിക്കിരയാകുകയോ, തകര്‍ക്കുകയോ ചെയ്‌തു. പ്രതിപക്ഷ എംഎല്‍എമാരുടേയും, നേതാക്കന്മാരുടേയും വീടുകള്‍ അക്രമിക്കപ്പെട്ടു. പൊലീസ്‌ അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറായതുമില്ല.

ഈ സാഹചര്യത്തിലാണ്‌ എം.പിമാരുടെ സംഘം ത്രിപുരിയിലെത്തിയത്‌. അവര്‍ സഞ്ചരിച്ച വാഹനങ്ങളുള്‍പ്പെടെ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളും, എംപിമാരെ കയ്യേറ്റം ചെയ്യാനുമുള്ള ശ്രമമുണ്ടായത്‌. കേരളത്തില്‍ നിന്നുള്ള എംപിമാരായ സ. എളമരം കരീമും, സ. എ എ റഹീമും ഉള്‍പ്പെടേയുള്ള എം.പിമാര്‍ക്കെതിരേയാണ്‌ അക്രമണമുണ്ടായത്‌. എംപിമാര്‍ക്ക്‌ പോലും സ്വതന്ത്രമായി സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്‌ ത്രിപുരയില്‍ നിലനില്‍ക്കുന്നത്‌ എന്ന്‌ ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ത്രിപുരയിലെ സ്ഥിതിവിശേഷത്തിന്റെ ഗൗരവാവസ്ഥയാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌.

രാജ്യത്ത്‌ ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന സംഘപരിവാര്‍ ധാര്‍ഷ്‌ട്യത്തിനെതിരെ സംസ്ഥാനത്ത്‌ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 hour ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More
Web Desk 2 hours ago
Social Post

ടൈറ്റാനിക്കിലെ മെനു കാര്‍ഡ്‌

More
More
Web Desk 1 day ago
Social Post

കേരളത്തേക്കാള്‍ നീളമുള്ള ഗുഹ

More
More
Web Desk 1 day ago
Social Post

ഒന്നരക്കോടിയ്ക്ക് സ്കോട്ട്ലന്‍ഡില്‍ ഒരു ദ്വീപ്‌ സ്വന്തമാക്കാം

More
More
Web Desk 1 day ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 2 days ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More