എന്റേത് വ്യാജ പരിക്കെങ്കില്‍ 'വ്യാജ പ്ലാസ്റ്ററിട്ട'വര്‍ക്കെതിരെ നടപടിയെടുക്കണം- കെ കെ രമ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫീസിനുമുന്നിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ തന്റെ കൈയ്ക്ക് പറ്റിയ പരിക്ക് നാടകമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി കെ കെ രമ എംഎല്‍എ. വകുപ്പ് മന്ത്രിയുടെ കീഴിലുളള ആശുപത്രിയിലാണ് താന്‍ ചികിത്സ തേടിയതെന്നും തന്റേത് നാടകമാണെങ്കില്‍ വ്യാജമായി പ്ലാസ്റ്ററിട്ട് കൊടുക്കുന്ന ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെ കെ രമ പറഞ്ഞു. സൈബര്‍ സഖാക്കളുടെ അധിക്ഷേപത്തിനുമുന്നില്‍ തളരുന്നതല്ല തങ്ങളുടെ പോരാട്ടവീര്യമെന്നും രമ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു രമയുടെ പ്രതികരണം.

'എനിക്കെതിരെ വളരെ മോശം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെയെല്ലാം മുന്നില്‍നില്‍ക്കുന്നത് സച്ചിന്‍ദേവ് എംഎല്‍എയാണ്. അതില്‍ എനിക്ക് പ്രയാസമുണ്ട്. ഞാന്‍ നാടകം കളിക്കുകയാണെന്നും ഓസ്‌കാര്‍ നേടുമെന്നും എല്ലാമാണ് അവര്‍ എഴുതിവിടുന്നത്. എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് അന്വേഷിക്കാം. നിയമസഭാ സംവിധാനത്തിന്റെയും വകുപ്പ് മന്ത്രിയുടെയും കീഴിലുളള ആശുപത്രി, അവിടുത്തെ എക്‌സ്‌റേ സംവിധാനം, അവിടുത്തെ ഓര്‍ത്തോ ഡോക്ടര്‍. ഇത് നാടകമാണെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കണം'- കെ കെ രമ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് തന്നെ കയ്യേറ്റം ചെയ്‌തെന്ന് കെ കെ രമ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനുനേരെയാണ് വാച്ച് ആന്‍ഡ് വാര്‍ഡ് ആദ്യം അക്രമം നടത്തിയത്. തുടര്‍ന്ന് നാലോ അഞ്ചോ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് വന്ന് കയ്യിലും കാലിലുമെല്ലാം പിടിച്ചുവലിച്ചു. ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിച്ചു എന്നാണ് കെ കെ രമയുടെ ആരോപണം. തുടര്‍ന്ന് എംഎല്‍എയുടെ കൈക്ക് പ്ലാസ്റ്റര്‍ ഇടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് നാടകമാണെന്നും പ്ലാസ്റ്റര്‍ ഇടാനുളള പരിക്ക് കെകെ രമയുടെ കൈയ്ക്ക് പറ്റിയിട്ടില്ലെന്നുമാണ് ഇടതുപ്രൊഫൈലുകളുടെ വാദം. സച്ചിന്‍ ദേവ് എംഎല്‍എയുള്‍പ്പെടെ കെ കെ രമയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More