ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സൈനീക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. മാണ്ഡല ഹില്‍സ് മേഖലയിലാണ് ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പൈലറ്റുമാര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്. രാവിലെ 9 മണി മുതല്‍ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായിരുന്നു. ഉച്ചയോടെയാണ് മാണ്ഡല ഹില്‍സ് മേഖലയില്‍ നിന്ന് ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൈലറ്റും സഹപൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്. മോശം കാലവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എട്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ഹെലികോപ്റ്ററാണിത്. അതിർത്തിയിൽ നിരീക്ഷണ പറക്കൽ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ദുരൂഹതയിലെന്നാണ് സൈനിക വൃത്തങ്ങളുടെ പ്രാഥമിക നിഗമനം.