സംഘപരിവാറിന്റെ ഇംഗിതം കേരളത്തിൽ നടപ്പിലാക്കാൻ സുധാകരന്‍ ശ്രമിക്കുകയാണ് - സിപിഎം

സംഘപരിവാറിന്റെ ഇംഗിതം കേരളത്തിൽ നടപ്പിലാക്കാൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ശ്രമിക്കുകയാണെന്ന് സിപിഎം. 'മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്റ് നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. സംഘപരിവാറിന്റെ വക്താക്കൾ മുഖ്യമന്ത്രിയുടെ തലയ്ക്കു വരെ വില പറഞ്ഞ സംഭവം ഉത്തരേന്ത്യയിലുണ്ടായിട്ടുണ്ട്. എന്നാൽ അത്തരത്തിലുള്ള സംസ്കാരം കേരളത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. സംഘപരിവാറുമായി ഒളിഞ്ഞും, തെളിഞ്ഞും ബന്ധം സ്ഥാപിച്ചിട്ടുള്ള കെപിസിസി പ്രസിഡന്റ് ആ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന കാര്യമാണ് എറണാകുളത്ത് നടത്തിയ പ്രഖ്യാപനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്' - സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്റ് നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണ്.

സംഘപരിവാറിന്റെ വക്താക്കൾ മുഖ്യമന്ത്രിയുടെ തലയ്ക്കു വരെ വില പറഞ്ഞ സംഭവം ഉത്തരേന്ത്യയിലുണ്ടായിട്ടുണ്ട്. എന്നാൽ അത്തരത്തിലുള്ള സംസ്കാരം കേരളത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. സംഘപരിവാറുമായി ഒളിഞ്ഞും, തെളിഞ്ഞും ബന്ധം സ്ഥാപിച്ചിട്ടുള്ള കെപിസിസി പ്രസിഡന്റ് ആ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന കാര്യമാണ് എറണാകുളത്ത് നടത്തിയ പ്രഖ്യാപനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

എൽഡിഎഫിന് തുടർഭരണം ലഭിച്ച ശേഷമാണ് സംഘപരിവാറുമായി ചർച്ച നടത്തിയ കാര്യം കെ സുധാകരൻ വ്യക്തമാക്കിയത്. മാത്രമല്ല ആർഎസ്എസ് ശാഖയെ സംരക്ഷിക്കാൻ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും വീരവാദം മുഴക്കാനും തയ്യാറായി. ഇന്ത്യ ഹിന്ദു രാഷ്ട്രമാവാതിരിക്കാൻ ശക്തമായി പ്രവർത്തിച്ച നേതാവെന്ന് ഇഎംഎസ് തന്നെ വിശേഷിപ്പിച്ച നെഹ്റു സംഘപരിവാറുമായി യോജിച്ച് പ്രവർത്തിച്ചയാളാണെന്ന് പ്രഖ്യാപിക്കുന്ന സ്ഥിതിയും ഉണ്ടായി. കേരള രാഷ്ട്രീയത്തെ മലീമസമാക്കിക്കൊണ്ടിരി ക്കുന്ന കെ സുധാകരന്റെ ഇത്തരം രീതികൾക്കെതിരെ കോൺഗ്രസ്സിനകത്ത് നിന്ന് തന്നെ എതിർപ്പ് ഉയർന്നുവരുന്നത് കെപിസിസി പ്രസിഡന്റിന്റെ രീതി സഹിക്കാവുന്നതിനും അപ്പുറമെന്നതിനാലാണ്.

കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന മതരാഷ്ട്രവാദത്തിനും, ആഗോളവൽക്കരണ നയങ്ങൾക്കും ബദലുയർത്തിപ്പിടിച്ചു കൊണ്ട് സംസ്ഥാന സർക്കാർ പ്രവർത്തിക്കുകയാണ്. അതിലൂടെ കേരളം രാജ്യത്തിന് വഴികാട്ടിക്കൊണ്ടിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംഘപരിവാറിന്റെ വിവിധ രീതിയിലുള്ള എതിർപ്പുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിനെ നയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, സംഘപരിവാറിന്റെ ഇംഗിതം കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന കെപിസിസി പ്രസിഡന്റിന്റെ ജൽപ്പനത്തിൽ ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതിഷേധിക്കണം.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More