ചാറ്റ് ജിപിടി നല്കിയ വിസ്മയം മാറുന്നതിനു മുന്‍പ് ഇമേജ് നിര്‍മ്മാണത്തില്‍ അത്ഭുതം സൃഷ്ടിച്ച് മുന്നേറുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ് (നിര്‍മ്മിത ബുദ്ധി). ശാസ്ത്ര സാങ്കേതിക വിപ്ലവത്തിനു മുന്‍പ് മണ്ണടിഞ്ഞു പോയ ലോകത്തെ മഹാന്മാരായ വ്യക്തികള്‍ സെല്‍ഫി ആഹ്ളാദം പ്രകടിപ്പിക്കുന്ന ചിത്രങ്ങള്‍ എ ഐ സഹായത്തോടെ ഒരുക്കിയിരിക്കുന്നത് മലയാളി ചിത്രകാരനായ ജിയോ ജോണ്‍ മുള്ളൂരാണ്. ജിയോ ജോണ്‍ താന്‍ ഒരുക്കിയ ചിത്രങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയാണ് ചെയ്തത്. മണിക്കൂറുകള്‍ക്കൊണ്ട് ചിത്രങ്ങള്‍ വൈറലായി.
ജിയോ ജോണ്‍ ഒരുക്കിയ എ ഐ സെല്‍ഫികളില്‍ ശാസ്ത്ര സാഹിത്യ രാഷ്ട്രീയ രംഗങ്ങളിലുള്ള മണ്മറഞ്ഞവര് മിക്കവരുമുണ്ട്. കാറല്‍ മാര്‍ക്സ്, ആല്‍ബര്‍ട്ട് ഐന്സ്റ്റീന്, മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ചെഗുവേര, എബ്രഹാം ലിങ്കണ്, ജോസഫ് സ്റ്റാലിന്, മദര്‍ തെരേസ, ബി ആര് അംബേദ്കര്‍, സുഭാഷ്ചന്ദ്രബോസ്, ഫ്രെഡറിക് ഏംഗല്‍സ് തുടങ്ങിയവരൊക്കെ കൂട്ടുകാര്‍ക്കും ആരാധകര്‍ക്കുമൊപ്പം മൊബൈല്‍ഫോണ്‍ ഉയര്‍ത്തി സെല്‍ഫിയെടുക്കുന്നതാണ് ഈ സീരീസിലുള്ള ചിത്രങ്ങളില്‍ ഉള്ളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മിഡ് ജേണി എന്ന പേരിലുള്ള നിര്‍മ്മിത ബുദ്ധി സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് ജിയോ ജോണ്‍ മുള്ളൂര്‍ ഈ ഇമേജസ് ഒരുക്കിയിരിക്കുന്നത്. യാഥാര്‍ഥ ഫോട്ടോകള്‍ എന്ന് തോന്നിക്കുന്നവയാണ് ഈ എ ഐ ചിത്രങ്ങള്‍. ഉണ്ടാക്കിയെടുത്ത ചിത്രങ്ങളുടെ കളര്‍ കോമ്പിനേഷന്‍ വേണ്ടി ഫോട്ടോഷോപ്പ് ഉപയോഗിച്ചിട്ടുണ്ട്.