ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധി ചോദ്യംചെയ്ത് സെഷൻസ് കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്. പി ചിദംബരം, അഭിഷേക് സിങ്വി, സല്മാന് ഖുര്‍ഷിദ് തുടങ്ങി രാഹുലിനായി കരുത്തുറ്റ അഭിഭാഷകരെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജി എത്രയും വേഗം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അഭിഷേക് സിങ്വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹര്‍ജി തയ്യാറാക്കാനുള്ള സ്വാഭാവിക താമസം മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി കടുത്ത ആരോപണം ഉന്നയിക്കാന്‍ സാധ്യതയുള്ളതിനാലും പാർട്ടിയുടെ അഭിമാനപ്പോരാട്ടമായതിനാലും ഒരു പിഴവും പറ്റരുതെന്നാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കേസ് കൈകാര്യം ചെയ്യുന്നതില്‍ സൂറത്ത് കോടതിക്ക് അലംഭാവം സംഭവിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. സെഷൻസ് കോടതി ഹർജി തള്ളിയാൽ ഗുജറാത്ത് ഹൈക്കോടതി, സുപ്രീം കോടതി എന്നിവയാണ് കോൺഗ്രസിനു മുന്നിലുള്ള വഴികള്‍.