രാഹുല്‍ ഗാന്ധിയുടെ വായ മൂടിക്കെട്ടിയതുകൊണ്ട് ചരിത്രത്തിന്റെ ഗതിയെ പിടിച്ചുനിര്‍ത്താനാവില്ല- ടി പത്മനാഭന്‍

കണ്ണൂര്‍: രാഹുല്‍ ഗാന്ധിയ്ക്ക് പിന്തുണയുമായി എഴുത്തുകാരന്‍ ടി പത്മനാഭന്‍. രാഹുല്‍ ഗാന്ധിയുടെ വായ മൂടിക്കെട്ടിയതുകൊണ്ട് ചരിത്രത്തിന്റെ ഗതിയെ പിടിച്ചുനിര്‍ത്താനാവില്ലെന്ന് ടി പത്മനാഭന്‍ പറഞ്ഞു. നാം രാജ്യത്തെ ബാധിച്ച അങ്ങേയറ്റം ഭയാനകമായ ദുരന്തത്തിന്റെ നിഴലിലാണെന്നും ഈ ഇരുട്ടിനപ്പുറത്ത് പ്രകാശത്തിന്റെ നാളമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ വിഷയത്തിലായിരുന്നു ടി പത്മനാഭന്റെ പ്രതികരണം.

'നാം രാജ്യത്തെ ബാധിച്ച ഭയാനകമായ ദുരന്തത്തിന്റെ നിഴലിലാണ്. ആ ദുരന്തം ഏതാണെന്ന് പറയേണ്ട ആവശ്യമില്ല. രാഹുല്‍ ഗാന്ധിയുടെ വായ മൂടിക്കെട്ടിയതുകൊണ്ട് ചരിത്രത്തിന്റെ ഗതിയെ പിടിച്ചുനിര്‍ത്താനാവില്ല. ഈ ഇരുട്ടിനപ്പുറം പ്രകാശത്തിന്റെ നാളമുണ്ട്. ഡല്‍ഹി രാജവംശങ്ങളുടെ ശ്മശാനഭൂമിയാണെന്ന് ഡല്‍ഹിയിലെ ഭരണാധികാരികളും അവരുടെ അനുയായികളും അറിഞ്ഞിരിക്കണം'- ടി പത്മനാഭന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ വ്യാഴാഴ്ച്ചയാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് ജില്ലാ കോടതി രണ്ടുവര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. അതിനുപിന്നാലെ അദ്ദേഹത്തെ ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കി. നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി... എങ്ങനെയാണ് എല്ലാ കളളന്മാര്‍ക്കും മോദി എന്ന പേരുവന്നത് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം

Contact the author

Web Desk

Recent Posts

National Desk 16 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 20 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More