'അടുത്ത മാസം ഇരുപതിനുളളില്‍ ഞങ്ങള്‍ ഒരു തീരുമാനം നടപ്പിലാക്കും, ഭരണം പോയാലും തരക്കേടില്ല'; കെ കെ രമയ്ക്ക് വീണ്ടും ഭീഷണിക്കത്ത്

കോഴിക്കോട്: വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമയ്ക്ക് വീണ്ടും ഭീഷണിക്കത്ത്. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരില്‍ തളിപ്പറമ്പില്‍നിന്ന് പോസ്റ്റ് ചെയ്ത കത്ത് സെക്രട്ടറിയേറ്റിലെ എംഎല്‍എ ഹോസ്റ്റല്‍ അഡ്രസിലേക്കാണ് വന്നത്. നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിച്ചില്ലെങ്കില്‍ കെ കെ രമയെ കൊല്ലുമെന്നാണ് കത്തിലെ ഭീഷണി. മാര്‍ച്ച് ഇരുപതിന് പോസ്റ്റ് ചെയ്ത കത്തില്‍ ഏപ്രില്‍ ഇരുപതിനകം കേസ് പിന്‍വലിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

'എടീ രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ? കയ്യൊടിഞ്ഞു, കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചുപറ്റാന്‍ നോക്കുകയാണ് അല്ലേ? നിനക്കുളള അവസാനത്തെ താക്കീതാണ് ഇത്. കേസ് പിന്‍വലിച്ച് മാപ്പുപറയുക. അല്ലെങ്കില്‍ കടുത്ത നടപടിക്ക് മറുപടി പറയേണ്ടിവരും. ഒരുമാസത്തെ അവധി നിനക്ക് അവസാനമായി തരുന്നു. അടുത്ത മാസം ഇരുപതാം തിയതിക്കുളളില്‍ ഒരു തീരുമാനം ഞങ്ങള്‍ നടപ്പാക്കും. പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേതെന്ന് നിനക്ക് നല്ലതുപോലെ അറിയാമല്ലോ. ഭരണം പോയാലും തരക്കേടില്ല. ഞങ്ങളത് ചെയ്തിരിക്കും'- എന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതാദ്യമായല്ല കെ കെ രമയ്ക്ക് ഭീഷണിക്കത്ത് ലഭിക്കുന്നത്. രമയുടെ മകന്റെ തല പൂങ്കുല പോലെ നടുറോഡില്‍ ചിതറിക്കുമെന്ന് ഭീഷണിപ്പെടുത്തി റെഡ് ആര്‍മി/പി ജെ ബോയ്‌സ് എന്ന പേരില്‍ കത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുഭരണത്തെയും കുറ്റപ്പെടുത്തി കയ്യടി വാങ്ങാനാണ് ഭാവമെങ്കില്‍ സൂക്ഷിക്കുക, ഭരണം പോയാലും ഞങ്ങളത് ചെയ്യും എന്നുതന്നെയായിരുന്നു അന്നും കത്തിലെ ഭീഷണി. ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രസ്താവനകളെത്തുടര്‍ന്നും പലതവണ രമയ്ക്ക് ഭീഷണിക്കത്തുകള്‍ ലഭിച്ചിട്ടുണ്ട്. അപ്പോഴെല്ലാം പരാതി നല്‍കിയിരുന്നെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More