അനില്‍ ആന്റണി ഒരു മണ്ടനാണ്, ആ നിലവിളി കാര്യമാക്കേണ്ട- ജയ്‌റാം രമേശ്

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍  അനില്‍ ആന്റണി ബിജെപിയിലേക്ക് പോവുകയാണെന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്. ബിജെപിയില്‍ ചേരുക എന്ന ഒറ്റ അജണ്ട മാത്രമേ അനില്‍ ആന്റണിയ്ക്കുളളു എന്ന് ജയ്‌റാം രമേശ് പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി വി ശ്രീനിവാസിനെ വിമര്‍ശിച്ചുളള അനിലിന്റെ ചാനല്‍ ചര്‍ച്ച കണ്ടോ എന്ന ചോദ്യത്തിന് അനില്‍ ആന്റണി ഒരു മണ്ടനാണെന്നും ആ നിലവിളി കാര്യമാക്കേണ്ടതില്ലെന്നുമായിരുന്നു ജയ്‌റാം രമേശിന്റെ മറുപടി. 

അതേസമയം, ബിജെപിയില്‍ ചേരാന്‍ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് അനില്‍ ആന്റണി പറഞ്ഞു. നല്ല മനുഷ്യര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരികയും പാര്‍ട്ടിയെ നവീകരിക്കുകയും ചെയ്താല്‍ താന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരുമെന്നും അനില്‍ പറഞ്ഞു. 'പാര്‍ട്ടി നിലനില്‍ക്കണമെങ്കില്‍ ഒരു കുടുംബത്തെ ചുറ്റിപ്പറ്റി കറങ്ങുന്ന നേതൃത്വം പുറത്തുപോകണം. അല്ലെങ്കില്‍ പാര്‍ട്ടി ഇല്ലാതാവും. എനിക്ക് വിശ്വാസമില്ലാത്ത ഒരു സംവിധാനത്തോടൊപ്പം നില്‍ക്കുമോ എന്ന ചോദ്യത്തിനുതന്നെ പ്രസക്തിയില്ല'- അനില്‍ ആന്റണി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2024-ലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ചവറ്റുകുട്ടയില്‍ എറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുളള മികച്ച അവസരമാണെന്ന് അനില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് നടത്തിയ പരാമര്‍ശത്തെയും അനില്‍ വിമര്‍ശിച്ചിരുന്നു. സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്നുവന്ന വനിതാ നേതാവ് എന്നാണ് സ്മൃതിയെ അനില്‍ ആന്റണി വിശേഷിപ്പിച്ചത്. ഇതോടെയാണ് അനില്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായത്.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 23 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More