താജ്മഹലും ചെങ്കോട്ടയും നിര്‍മ്മിച്ചതാരാണെന്ന് ചോദിച്ചാല്‍ ബിജെപി എന്ത് മറുപടി പറയും?- ഫാറൂഖ് അബ്ദുളള

ശ്രീനഗര്‍: എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍നിന്ന് മുഗള്‍ ഭരണവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ ഒഴിവാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി പ്രസിഡന്റുമായ ഫാറൂഖ് അബ്ദുളള. മുഗള്‍ ചരിത്രം ഒരിക്കലും ചരിത്രത്തില്‍നിന്ന് മായ്ച്ചുകളയാനാവില്ലെന്നും ബിജെപി സ്വന്തം കാലില്‍ കോടാലികൊണ്ട് അടിക്കുകയാണെന്നും ഫാറൂഖ് അബ്ദുളള പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഷാജഹാന്‍, ഔഹംഗസേബ്, അക്ബര്‍, ബാബര്‍, ഹൂമയൂണ്‍, ജഹാംഗീര്‍...ഇവരെയെല്ലാം എങ്ങനെയാണ് മറക്കുക? അവര്‍ 800 വര്‍ഷം ഇവിടം ഭരിച്ചു. അന്നൊന്നും ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ സിഖുകാരനോ ഒരു ഭീഷണിയും നേരിട്ടിട്ടില്ല. താജ്മഹല്‍ ആരുനിര്‍മ്മിച്ചതാണ് എന്നാണ് നിങ്ങള്‍ പറയുക? ഫത്തേപൂര്‍ സിക്രിയെക്കുറിച്ച് എന്തുപറയും? ഹൂമയൂണിന്റെ ശവകുടീരവും ചെങ്കോട്ടയും എങ്ങനെ മറയ്ക്കും'- ഫാറൂഖ് അബ്ദുളള ചോദിച്ചു. ചരിത്രം മാറില്ലെന്നും നമ്മളില്ലാതായാലും ചരിത്രം നിലനില്‍ക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപിക്കെതിരെ തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്നും ഫാറൂഖ് അബ്ദുളള പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിനായുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ദേശീയ തലത്തില്‍ നല്ല ഫലങ്ങളുണ്ടാവുന്നത് തനിക്ക് കാണാനാവുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 4 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More