പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങളുണ്ട്, അതിന് പരിഹാരം ഞാന്‍ ബിജെപിയില്‍ പോകലല്ല- കെ മുരളീധരന്‍

തിരുവനന്തപുരം: പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങളുണ്ട് എന്നതിന് പരിഹാരം താന്‍ ബിജെപിയില്‍ പോവുന്നതല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ അകത്തുനിന്നുകൊണ്ടുതന്നെ തിരുത്തുകയാണ് വേണ്ടതെന്നും അതിനുളള ശ്രമങ്ങളാണ് താന്‍ ഇപ്പോള്‍ നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'എന്റെ നിലപാടില്‍ ഇതുവരെ ഞാന്‍ കോംപ്രമൈസ് ചെയ്തിട്ടില്ല. 2007 മുതല്‍ 2010 വരെ രാഷ്ട്രീയത്തില്‍ തനിച്ചുനിന്ന കാലമുണ്ടായിരുന്നു. അന്നുപോലും ഞാന്‍ അവരുമായി അടുത്തിട്ടില്ല. എനിക്ക് അങ്ങനെ പോകേണ്ട ആവശ്യവുമില്ല. ഇതുവരെ ഒരാളുപോലും എന്റെ അടുത്തേക്ക് ചര്‍ച്ചയ്ക്കുവരാന്‍ ധൈര്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോകാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുമില്ല. എന്നെ അങ്ങനെ ആര്‍ക്കും പുറക്കാക്കാന്‍ സാധിക്കുകയുമില്ല'- കെ മുരളീധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍, പോകുന്നവര്‍ പോകട്ടെ എന്ന കോണ്‍ഗ്രസിന്റെ നിലപാട് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. 'ഞങ്ങള്‍ക്കൊന്നും വേറെ പാര്‍ട്ടിയില്‍ പോവാന്‍ വയ്യ. സിപിഎമ്മില്‍ പോകാനോ ബിജെപിയില്‍ പോകാനോ കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ ജീവിച്ച എന്നെപ്പോലുളളവര്‍ തയാറാകില്ല. അതുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത് വേണമെങ്കില്‍ ഇവിടെവെച്ച് പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന്. പക്ഷെ എല്ലാവരും ഞങ്ങളെപ്പോലെ ചിന്തിക്കണമെന്നില്ല'- കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 6 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More