എന്തിനാണ് ശ്രീനിയേട്ടന്‍ ലാലിനെപ്പറ്റി അങ്ങനെ സംസാരിക്കുന്നതെന്ന് അറിയില്ല - സിദ്ദിഖ്

കൊച്ചി: മോഹന്‍ ലാലിനെതിരെ നടന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ സിദ്ദിഖ്. എന്തിനാണ് ശ്രീനിവാസന്‍ അങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന് തനിക്ക് അറിയില്ല. അദ്ദേഹം അത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നും മോഹന്‍ ലാല്‍ ഇതൊരു പ്രശ്നമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് താന്‍ കരുതുന്നതെന്നും സിദ്ദിഖ് പറഞ്ഞു. മോഹന്‍ലാലുമായി മെച്ചപ്പെട്ട ബന്ധമല്ല തനിക്കുളളതെന്നും അദ്ദേഹത്തിന്റെ കാപട്യത്തെക്കുറിച്ച് പലതവണ താന്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും മരിക്കുന്നതിനുമുന്‍പ് ഇക്കാര്യങ്ങളെല്ലാം തുറന്നെഴുതുമെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട മൂവിസ് വേൾഡ് മീഡിയയുടെ ചോദ്യത്തിനാണ് സിദ്ദിഖ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.

"എനിക്ക് അതിനെക്കുറിച്ച് പറയാന്‍ തന്നെ ഇഷ്ടമല്ല. അതൊന്നും വേണ്ടായിരുന്നു എന്നാണ് തോന്നുന്നത്. എന്തിനാ ശ്രീനിയേട്ടന്‍ ഒക്കെ അങ്ങനെ പറഞ്ഞത് എന്ന് തോന്നി. കാരണം ശ്രീനിയേട്ടന്‍ നമ്മള്‍ അത്രയും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. ശ്രീനിയേട്ടന്റെ വായില്‍ നിന്ന് അങ്ങനെ വേറാര്‍ക്കും വിഷമമുണ്ടാകുന്ന ഒരു വാചകം വരുന്നത് എനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. എന്തുകൊണ്ടോ അങ്ങനെ സംഭവിച്ച് പോയതായിരിക്കും. അതിനെ ചൊല്ലി മോഹന്‍ലാലും ഇതൊരു പ്രശ്‌നമാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അത് അങ്ങനെ തേഞ്ഞു മാഞ്ഞു പോട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്" - സിദ്ദിഖ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ശ്രീനിവാസനും മോഹന്‍ലാലുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന്‍ പ്രിയദര്‍ശനും പ്രതികരിച്ചിരുന്നു. ശ്രീനിവാസന്‍ എന്തുകൊണ്ടാണ് മോഹന്‍ ലാലിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് തനിക്ക് അറിയില്ല. സത്യന്‍ അന്തിക്കാടിനും ഇതേ സംശയമുണ്ട്. തങ്ങള്‍ ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും തങ്ങള്‍ക്ക് ഇത് വളരെ വിചിത്രമായി തോന്നുന്നു. മോഹന്‍ ലാലിന് ശ്രീനിവാസനെ നന്നായി അറിയാം. അതാകും അദ്ദേഹം പ്രതികരിക്കാത്തതെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More