കൊച്ചി: ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ ഫോട്ടോ പങ്കുവെച്ച് നടന് ബാല. ഭാര്യ എലിസബത്തിനൊപ്പമുള്ള ഫോട്ടോയാണ് ബാല പങ്കുവെച്ചത്. എല്ലാവര്ക്കും ഈസ്റ്റര്‍ ആശംസകളും നേര്‍ന്നാണ് ബാല തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം ആയിരിക്കും ബാല വീട്ടിലേക്ക് മടങ്ങുക. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ബാല ആരോഗ്യവാനായി തുടരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മാര്‍ച്ച് മാസം ആദ്യയാഴ്ചയാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ ദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു. ആ സമയത്ത് ബാലയുടെ ആരോഗ്യ സ്ഥിതി മോശമാവുകയും തുടര്‍ന്ന് കരള്‍ മാറ്റിവെയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ആയിരുന്നു. ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ തന്നെ മുൻ പങ്കാളി അമൃത സുരേഷും മകൾ അവന്തികയും ഗോപി സുന്ദറും മറ്റ് കുടുംബാംഗങ്ങളും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.