മുംബൈ: ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ തന്നെ ജയിലിലടയ്ക്കുമെന്ന് പറഞ്ഞ് ഏക്നാഥ് ഷിന്‍ഡെ പൊട്ടിക്കരഞ്ഞെന്ന് ശിവസേന (യുബിടി) പക്ഷം നേതാവ് ആദിത്യ താക്കറെ. ഷിന്‍ഡെയും നാല്‍പ്പത് എംഎല്‍എമാരും ശിവസേനയില്‍നിന്ന് പുറത്തുപോയത് അവരുടെ സീറ്റും പണവും രക്ഷിക്കാന്വേണ്ടിയാണെന്നും രാജിവയ്ക്കാന്‍ അവര്‍ക്ക് മറ്റ് കാരണങ്ങളൊന്നുമില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.
'പാര്‍ട്ടി വിടുന്നതിനുമുന്പ് ഷിന്‍ഡെ ഞങ്ങളുടെ വീട്ടിലേക്ക് വന്നിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടിക്കൊപ്പം പോയില്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടിവരുമെന്ന് പറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞു'-എന്നാണ് സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ ആദിത്യ താക്കറെ പറഞ്ഞത്. ഷിന്‍ഡെ കേന്ദ്ര ഏജന്‍സികളുടെ റഡാറിന് കീഴിലായിരുന്നെന്നും പകുതിയിലധികം നിയമസഭാംഗങ്ങളും സി ബി ഐ, ഇഡി, ഐടി തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദ്ദത്തിലാണ് പാര്‍ട്ടി വിട്ടതെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്തും ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഞങ്ങള്‍ അവരോട് സംസാരിച്ചു. ബിജെപിക്കെതിരെ പോരാടണമെന്ന് പറഞ്ഞു. എന്നാല്‍ അവരത് കേട്ടില്ല. ബിജെപിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി. ഇപ്പോള്‍ ബിജെപി എന്‍സിപി എംഎല്‍എമാരെ പിടിക്കാനുളള ശ്രമത്തിലാണ്'- സഞ്ജയ് റാവത്ത് പറഞ്ഞു. അടുത്തിടെ എന്‍സിപി നേതാവ് അജിത് പവാര്‍ ബിജെപിയിലേക്ക് പോകുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പവാര്‍ തന്നെ ആരോപണങ്ങള്‍ തളളിക്കളയുകയായിരുന്നു.