കര്‍ണാടക തെരഞ്ഞെടുപ്പ്: എന്‍ സി പി 45സീറ്റില്‍ മത്സരിക്കും

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ സി പി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്‌. 40 മുതല്‍ 45 സീറ്റില്‍ വരെ എന്‍ സി പി മത്സരിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. അലാറം ക്ലോക്ക് അടയാളത്തിലാണ് എന്‍ സി പി ജനവിധി തേടുക. എന്‍ സി പി മത്സര രംഗത്ത് എത്തുന്നത് കോണ്‍ഗ്രസ് വോട്ട് ബാങ്കിനെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതേസമയം, നഷ്‌ടമായ ദേശിയ പാര്‍ട്ടി പദവി തിരിച്ചുപിടിക്കുകയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവിയാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി അംഗീകരിക്കണമെങ്കില്‍ നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കപ്പെടുകയോ ലോക്‌സഭയില്‍ രണ്ടുശതമാനം സീറ്റുകള്‍ നേടുകയോ ചെയ്യണമെന്നാണ് ചട്ടം. ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായാല്‍ അതിന് സംസ്ഥാന പാര്‍ട്ടിയായി അംഗീകാരം ലഭിക്കാത്ത സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പൊതുചിഹ്നം ലഭിക്കില്ല.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More