ഡല്‍ഹി: വനിത താരങ്ങള്‍ക്ക് മിനിമം വേതനം നല്‍കുമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്. ദേശീയ ഫുട്ബോള്‍ ഫെഡറേഷന്റെ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. എ.ഐ.ഐ.എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയാണ് ഇക്കാര്യമറിയിച്ചത്. പ്രതിവര്‍ഷം വനിതാ താരങ്ങള്‍ക്ക് 3.2 ലക്ഷം രൂപയാണ് മിനിമം വേതനമായി ലഭിക്കുക. ഫുട്ബോള്‍ ഫെഡറേഷന്റെ ചരിത്ര തീരുമാനത്തെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
സാമ്പത്തികപരമായി വനിതാതാരങ്ങള്‍ക്ക് ലഭിക്കുന്ന ഈ നേട്ടം ഫുട്ബോളില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ചൗബെ പറഞ്ഞു. വനിതാ ഫുട്ബോള്‍ ലീഗില്‍ വലിയ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരാനും യോഗത്തില്‍ തീരുമാനമായി. 2024-2025 സീസണില്‍ 10 ടീമുകളെ ലീഗില്‍ പങ്കെടുപ്പിക്കുമെന്നും ഫെഡറേഷന് അറിയിച്ചു.